യുവകലാ സാഹിതി അബുദാബി: കാനം രാജേന്ദ്രൻ അനുസ്മരണം ഡിസംബർ 15 ഞായറാഴ്ച
അബുദാബി : യുവകലാ സാഹിതി അബുദാബി സംഘടിപ്പിക്കുന്ന കാനം രാജേന്ദ്രൻ അനുസ്മരണം ഡിസംബർ 15 ഞായറാഴ്ച നടക്കും. രാത്രി ഏഴ് മണിമുതൽ അബുദാബി കേരള സോഷ്യൽ സെന്ററിലാണ് പരിപാടി നടക്കുക. അജിത് കൊളാടി മുഖ്യ പ്രഭാഷണം നടത്തും. ‘ചരിത്ര ദുർ വ്യാഖ്യാനങ്ങളും അധികാരവും’ എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തുക.