സമാജം മെറിറ്റ് അവാർഡ് സമർപ്പണം ശനിയാഴ്ച്ച : അഡ്വക്കേറ്റ് വി റ്റി ബൽറാം നിർവഹിക്കും.
അബുദാബി: അബുദാബി മലയാളി സമാജം മെമ്പർമാരുടെ കുട്ടികൾക്കായി നൽകുന്ന മെറിറ്റ് അവാർഡ് സമർപ്പണം ഡിസംബർ 14 ശനിയാഴ്ച്ച നടക്കും. രാത്രി 7.30 ന് സമാജം അങ്കണത്തിൽ മുൻ എം എൽ എ യും, കെ പി സി സി വൈസ് പ്രസിഡന്റുമായ അഡ്വക്കേറ്റ് വി റ്റി ബൽറാം നിർവഹിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.