റിട്രൈസ് 2024 സ്നേഹ സംഗമം സംഘടിപ്പിച്ചു.
അബുദാബി: ആർ എസ് സി അബുദാബി സോൺ 2013 -14 വർഷത്തെ കമ്മറ്റി എക്സിക്യൂട്ടീവ് അംഗങ്ങളും അവരുടെ ഫാമിലിയും ചേർന്ന് ‘’റിട്രൈസ് 2024’’ എന്ന പേരിൽ സംഘടിപ്പിച്ച സ്നേഹ സംഗമം നവ്യാനുഭവമായി. ആർ എസ് സി 2013-14 കൂട്ടായ്മയുടെ 10-ആം വാർഷിക ആഘോഷ സംഗമം കൂടിയായിരുന്നു ഇത്. അബുദാബി റബ് ദാൻ പാർക്കിൽ വൈകിട്ട് അഞ്ചു മണി മുതൽ രാത്രി 11:30 വരെ യാണ് പരിപാടി നടന്നത്. വിവിധ പരിപാടികളുൾപ്പെടുത്തിയായിരുന്നു റിട്രൈസ് സംഗമം. ഹലാ റബ്ദാൻ, പോളോ അസാഡോ, സ്പിരിച്വൽ ഹീലിംഗ്, പൊസാ ഇൻയോ, മിന്നത്തുൽ ബാരി, എക്സിറ്റ് ഫോട്ടോ ഷൂട്ട് തുടങ്ങി വിവിധ സെഷനുകൾ നടന്നു കുട്ടികൾക്കായി പ്രത്യേക മത്സര പരിപാടികളും സഘടിപ്പിച്ചിരുന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകി അബൂബക്കർ അസ് ഹരിപ്രാർത്ഥന നടത്തി. ഹമീദ് സഖാഫി പുല്ലാര ,അബ്ദുൽ ബാരി പട്ടുവം, മുനീർ പാണ്ഡ്യാല , ഹംസ നിസാമി, അസ്ഫാർ മാഹി, യാസിർ വേങ്ങര , ശിഹാബ് സഖാഫി നാറാത്ത് അഖ്ലാഖ് ചൊക്ലി, ശിഹാബ് സഖാഫി മുണ്ടക്കോട് വിവിധ സെഷനുകൾക്ക് നേതൃത്വ നൽകി. സമദ് സഖാഫി മുണ്ടക്കോട് സ്വാഗതവും, ഫഹദ് സഖാഫി ചെട്ടിപ്പടി നന്ദിയും പറഞ്ഞു. യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഫാമിലികളും റിട്രൈസ് 2024 സംഗമത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു.