ലോക മെഡിറ്റേഷൻ ദിനം അബുദാബി മലയാളി സമാജത്തിൽ ആഘോഷിച്ചു.
അബുദാബി: ലോക മെഡിറ്റേഷൻ ദിനം അബുദാബി മലയാളി സമാജത്തിൽ ആഘോഷിച്ചു. ചടങ്ങിൽ സമാജം പ്രസിഡണ്ട് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ , മെഡിറ്റേഷൻ ട്രയിനർ പ്രാശാന്ത് എന്നിവർ സംസാരിച്ചു. സ്പോർട്സ് സെക്രട്ടറി സുധീഷ് കൊപ്പം നന്ദി പറഞ്ഞു. പ്രശാന്തിൻ്റെ നേതൃത്വത്തിൽ ഒരു മണിക്കൂർ നീണ്ട മെഡിറ്റേഷൻ ക്ലാസ്സ് പങ്കെടുത്തവർക്ക് പുതിയ അനുഭവമായി.