13 മത് അബുദാബി കേരള സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവത്തിനു തിരശീല ഉയർന്നു.
അബുദാബി : 13 മത് അബുദാബി കേരള സോഷ്യൽ സെന്റർ ഭരത് മുരളി നാടകോത്സവം ഡിസംബർ 20 വൈകിട്ട് 8 മണിക്ക് സെന്റർ അങ്കണത്തിൽ വച്ച് സെന്റർ പ്രസിഡന്റ് ബീരാൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന സാസ്ക്കാരിക സമ്മേളനത്തിൽ ജെമിനി ബിൽഡിംഗ് മെറ്റീരിയൽ മാനേജിങ് ഡയറക്ടർ ഗണേഷ് ബാബു ഉത്‌ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് സ്വാഗതം പറഞ്ഞ യോഗത്തിനു ലൈഫ് ലൈൻ ഹോസ്പിറ്റൽ ഡെപ്യൂട്ടി ഡയറക്ടർ ലോർണാ ബ്രെണ്ണർ, പവർ ബിൽഡിങ് മാനേജിങ് ഡയറക്ടർ രാജൻ,ശക്തി പ്രസിഡന്റ് കെ.വി.ബഷീർ,ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറിഹിദായത്തുല്ലാഹ്. ഐ എസ് സി സാഹിത്യവിഭാഗം സെക്രട്ടറി നാസർ വിളഭാഗം, യുവകലാസാഹിതി പ്രതിനിധി ഷെൽമ സുരേഷ്, ആക്ടിങ് വനിതാ വിഭാഗം കൺവീനർ രജിത വിനോദ് , ബാലവേദി പ്രസിഡന്റ് മനസ്വിനി എന്നിവർ ആശംസകൾ അർപ്പിച്ചു. സെന്റർ കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ നാടക വിധികർത്താക്കളെ പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് ശങ്കർ യോഗത്തിനു നന്ദി പ്രകാശിപ്പിച്ചു. തുടർന്നു ബാലവേദി കൂട്ടുകാർ അവതരിപ്പിച്ച നാടകഗാനമേള കാണികളിൽ ഗൃഹാതുര ഓർമ്മയുണർത്തി.ഡിസംബർ 23 തുടങ്ങുന്ന നാടക മത്സരം ജനുവരി 20 നു വിജയികളെ പ്രഖ്യാപിക്കുന്നതോടെ അവസാനിക്കും.ഈ പ്രാവശ്യം പ്രമുഖ സംവിധായകരുടെ 9 നാടകങ്ങൾ ആണ് അവതരിപ്പിക്കപ്പെടുന്നത് . ഡോ.ശ്രീജിത്ത് രമണന്റെ സംവിധാനത്തിൽ ശക്തി തിയറ്റേഴ്‌സ് അബുദാബി അവതരിപ്പിക്കുന്ന ” അബദ്ധങ്ങളുടെ അയ്യരുകളി ” ജനുവരി 23 ന് ആദ്യ നാടകമായി അരങ്ങേറും.വൈശാഖ് അന്തിക്കാടിന്റെ സംവിധാനത്തിൽ പറുദീസ പ്ലേ ഹൌസ് അവതരിപ്പിക്കുന്ന “സീക്രെട്ട്” ജനുവരി 03 നു അരങ്ങേറും.സലീഷ് പദ്‌മിനി യുടെ സംവിധാനത്തിൽ അൽ ഐൻ മലയാളി സമാജം അവതരിപ്പിക്കുന്ന “നീലപ്പായസം” ജനുവരി 05 ,ക്രീയേറ്റീവ് ക്‌ളൗഡ് അവതരിപ്പിക്കുന്ന സാജിദ് കൊടിഞ്ഞിയുടെ ” സിദ്ധാന്തം അഥവാ യുദ്ധാന്ത്യം ” ജനുവരി 07, അഭിമന്യ വിനയകുമാറിന്റെ സംവിധാനത്തിൽ മാസ് ഷാർജയുടെ “ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ” ജനുവരി 10, തിയറ്റർ ദുബായ് അവതരിപ്പിക്കുന്ന ഒ. ടി. ഷാജഹാന്റെ “ജീവന്റെ മാലാഖ ” ജനുവരി 12 , എമിൽ മാധവിയുടെ സംവിധാനത്തിൽ അൽ ഖൂസ് തിയേറ്റർ ഒരുക്കുന്ന “രാഘവൻ ദൈ ” ജനുവരി 14, ഡോ .സാം പട്ടംകിരിയുടെ സംവിധാനത്തിൽ കനൽ ദുബായ് അവതരിപ്പിക്കുന്ന “ചാവുപടികൾ ” ജനുവരി 17 ,സുരേഷ് കൃഷ്നയുടെ സംവിധാനത്തിൽ പ്രവാസി നാടക സമിതി അവതരിപ്പിക്കുന്ന “ശംഖുമുഖം ” ജനുവരി 18 എന്നിവയാണ് മറ്റു നാടകങ്ങൾ .അബുദാബി കേരള സോഷ്യൽ സെൻട്രലിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാത്രി കൃത്യം 8 മണിക്ക് നാടകങ്ങൾ അരങ്ങിലെത്തും .മലയാള നാടകവേദിയിലെ പ്രഗൽഭരായ നാടക പ്രവർത്തകർ വിധികർത്താക്കളായി എത്തിയിട്ടുണ്ട് .ജനുവരി 20 നു വിജയികളെ പ്രഖ്യാപിക്കും.