”ഇടുക്കി ഗോൾഡ് റെസ്റ്റോറന്റിന്റെ” രണ്ടാമത് ബ്രാഞ്ച് മുസ്സഫയിൽ പ്രവർത്തനം ആരംഭിച്ചു.
അബുദാബി: വേറിട്ട രുചി കലവറ ഒരുക്കുന്നതിലൂടെ ശ്രദ്ധ നേടിയ ”ഇടുക്കി ഗോൾഡ് റെസ്റ്റോറന്റിന്റെ” രണ്ടാമത് ബ്രാഞ്ച് മുസ്സഫയിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ സിനിമാതാരം അനൂപ് മേനോൻ മുഖ്യ അതിഥിയായി പങ്കെടുത്തു. കലാ സാംസ്ക്കാരിക മേഖലയിലെ നിരവധി പ്രമുഖർ ഉത്‌ഘാടന ചടങ്ങിൽ പങ്കെടുത്തു. ഷാബിയാ പത്തിൽ ഫീനിക്സ് ഹോസ്പിറ്റലിന് പുറകിൽ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. മികച്ച ഉപഭോക്തൃ സേവനത്തിലൂടെയും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അബുദാബിയിലെ ഭക്ഷണപ്രേമികളുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞ ഭക്ഷണ കേന്ദ്രമാണ് ഇടുക്കി ഗോൾഡ് റെസ്റ്റോറന്റ്.