PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഐഐടി അബുദാബി: മൂന്ന് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

ഐഐടി അബുദാബി: മൂന്ന് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

ഐഐടി അബുദാബി: മൂന്ന് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

അബുദാബി : ഐഐടി ഡൽഹിയുടെ അബുദാബി ക്യാംപസിന്റെ രണ്ടാമത് ബാച്ചിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. കെമിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, എനർജി സയൻസ് ആൻഡ് എൻജിനീയറിങ് എന്നീ 3 ബിടെക് ബിരുദ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജെഇഇ അഡ്വാൻസ്ഡ്, കംബൈൻഡ് അഡ്മിഷൻ എൻട്രൻസ് ടെസ്റ്റ് (സിഎഇടി) എന്നീ പ്രവേശന പരീക്ഷകളിൽ ലഭിച്ച സ്കോർ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.സിഎഇടിയുടെ ആദ്യ പരീക്ഷ ഫെബ്രുവരി 16നും രണ്ടാമത്തേത് ഏപ്രിൽ 13നുമാണ്. ഇവയിലെ ഉയർന്ന സ്കോറാണ് പരിഗണിക്കുക. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലും ഡൽഹിയിലുമാണ് പരീക്ഷാ കേന്ദ്രങ്ങൾ. മൊത്തം സീറ്റുകളിൽ മൂന്നിലൊന്ന് ജെഇഇ (അഡ്വാൻസ്ഡ്) വഴിയും മൂന്നിൽ രണ്ട് ഭാഗം സീറ്റുകൾ സിഎഇടി 2025 വഴിയും അനുവദിക്കും. സിഎഇടി 2025 സീറ്റുകളിൽ ശേഷിച്ചവ യുഎഇ പൗരന്മാർക്കും യുഎഇയിൽ പഠിക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള രാജ്യാന്തര വിദ്യാർഥികൾക്കുമായിരിക്കും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment