PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇൻകാസ് അബുദാബി കുടുംബസംഗമം സംഘടിപ്പിച്ചു.

ഇൻകാസ് അബുദാബി കുടുംബസംഗമം സംഘടിപ്പിച്ചു.

ഇൻകാസ് അബുദാബി കുടുംബസംഗമം സംഘടിപ്പിച്ചു.

അബുദാബി:  ഇൻകാസ് അബുദാബിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. അബുദാബി മലയാളി സമാജത്തിൽ ആണ് സംഗമം നടന്നത്. ഇൻകാസ് അബുദാബിയുടെ പ്രസിഡന്റ്  എ.എം അൻസാർ അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി എം.യു.ഇർഷാദ് സ്വാഗതവും, ട്രഷറർ സബ് അഗസ്റ്റിൻ നന്ദിയും പറഞ്ഞു. യു.എ ഇ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി ശംസുദ്ധീൻ കുടുംബസംഗമം ഉദ്ഘാടനം  ചെയ്തു. നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ബി.യേശിശീലൻ, സമാജം ആക്ടിങ് പ്രസിഡന്റ് ടി.എം.നിസാർ, ജനറൽ സെക്രട്ടറി ടി.വി.സുരേഷ്‌കുമാർ, കോഓർഡിനേഷൻ ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, ഇൻകാസ് അബുദാബി ജനറൽ സെക്രട്ടറി ഗഫൂർ എടപ്പാൾ ലുലു പി.ആർ.ഓ അഷറഫ്  എന്നിവർ സംസാരിച്ചു. അറുപത് വർഷത്തിലധികമായി കോൺഗ്രസ്സ് പ്രവർത്തകനായി നാട്ടിൽ പ്രവർത്തിക്കുന്ന ചോലയിൽ മുഹമ്മദ് എന്ന കുഞ്ഞാനിയെ ആദരിച്ചു.
ഇൻകാസ് വൈസ് പ്രസിഡന്റുമാരായ സയീദ്  മുണ്ടയിൽ , ദശപുത്രൻ, സംസ്ഥാന ഭാരവാഹികളായ യാസർ ടി. കെ, ഷൈജു പവിത്രൻ, ചാറ്റർജി, ബിനു ബാനർജി,മുജീബ്  അബ്ദുൽ സലാം, അനീഷ് മോൻ, അനിൽ കുമാർ, ബിനു വാസുദേവ്, രഘു   സീനിയർ നേതാക്കളായ എൻ.പി. മുഹമ്മദാലി, കെ എച് .താഹിർ, നിബു സാം ഫിലിപ്പ് ,സതീഷ്‌കുമാർ , ജില്ലാ ഭാരവാഹികളായ ഷാജികുമാർ, ജയരാമൻ,നാസ്സർ ആലംകോട്, ബഷീർ,ഓസ്റ്റിൻ, അമീർ കല്ലമ്പലം, നവാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment