പയ്യന്നൂർ സൗഹൃദവേദി പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.
അബുദാബി: പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്റർ വാർഷിക ജനറൽ ബോഡിയോഗം മുസഫ റെയിൻബോ സ്റ്റീക്ക് ഹൗസിൽ വെച്ച് നടന്നു. പ്രസിഡൻറ് പി. ജ്യോതിഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജന.സെക്രട്ടറി രാജേഷ് കോഡൂർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വി.ടി.വി ദാമോദരൻ, ഹബീബ് റഹ്മാൻ, ബി. ജ്യോതിലാൽ, ദിനേഷ് ബാബു, സുരേഷ് പയ്യന്നൂർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ജ്യോതിഷ് കുമാർ പി (പ്രസിഡൻറ്),സതീഷ് പി.കെ (ജന:സെക്രട്ടറി), വൈശാഖ് ദാമോദരൻ (ട്രഷറർ), മുത്തലിബ്. പി എസ്, ദിലീപ് കുമാർ. പി (വൈസ് പ്രസിഡൻറ്), രഞ്ജിത്ത് പൊതുവാൾ, പ്രസാദ് എൻ.ഇ (ജോയൻ്റ് സെക്രട്ടറി) എന്നിവരെയും എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായി സുരേഷ് പയ്യന്നൂർ, ദിനേശ് ബാബു, രാജേഷ് സി.കെ , അബ്ദുൾ ഗഫൂർ,രാജേഷ് പൊതുവാൾ, സന്ദീപ്. ഇ, രഞ്ജിത്ത് രാമൻ, രാജേഷ് കോഡൂർ, പ്രവീൺ കുമാർ എം.വി , ഉമേശൻ കെ.കെ.വി , ഫവാസ് ഹബീബ്, പ്രമോദ് എ.പി , മനോജ് കുമാർ എ.കെ എന്നിവരെയും തിരഞ്ഞെടുത്തു. വി.ടി. വി. ദാമോദരൻ, ഹബീബ് റഹ്മാൻ, ബി. ജ്യോതിലാൽ എന്നിവരെ രക്ഷാധികാരികളായും യോഗം തിരഞ്ഞെടുത്തു.