പ്രവാസി ‘ഭരത് മുരളി നാടകോത്സവപതിപ്പ്’ പ്രകാശനം ചെയ്തു
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്ററിന്റെ മുഖപ്രസിദ്ധീകരണമായ പ്രവാസിയുടെ 35-ാമത് ലക്കം പ്രമുഖ ചലച്ചിത്ര താരവും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ പ്രകാശനം ചെയ്തു. കവി കെ. സച്ചിദാനന്ദൻ നാടകപ്രവർത്തകരായ ഡോ. പ്രമോദ് പയ്യന്നൂർ, ഡോ. സാംകുട്ടി പട്ടംകരി, ഹസിം അമരവിള, പ്രിയനന്ദനൻ, കരിവെള്ളൂർ മുരളി എന്നിവരുടെയും പ്രവാസ എഴുത്തുകാരുടെയും രചനകൾ ഉൾപ്പെട്ട ഈ ബ്രഹത്തായ ലക്കം ഭരത് മുരളി നാടകോത്സവപ്പതിപ്പായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നാടക പ്രവർത്തകരായ ഡോ.രാജ വാര്യർ, കെ.എ.നന്ദജൻ, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ഫൈനാൻസ് കൺവീനർ അഡ്വ. അൻസാരി സൈനുദ്ദീൻ, പ്രവാസി പത്രാധിപർ സഫറുള്ള പാലപ്പെട്ടി, മുൻ ജനറൽ സെക്രട്ടറി കെ. സത്യൻ, സാഹിത്യ വിഭാഗം സെക്രട്ടറി ഷെരീഫ് മാന്നാർ, അസിസ്റ്റന്റ് സെക്രട്ടറി ഹിഷാം, മുൻ സാഹിത്യവിഭാഗം സെക്രട്ടറി റഫീഖലി പുലാമന്തോൾ, അബുദാബി മലയാളി സമാജം ജനറൽ സെക്രട്ടറി, ഇന്ത്യ സോഷ്യൽ സെന്റർ വൈസ് പ്രസിഡന്റ് സുജിത്ത്, വേദ ആയുർവേദിക് മെഡിക്കൽ സെന്റർ മാനേജിങ്ങ് ഡയറക്ടർ റിജേഷ് എവർസെഫ് ഫെയർ ആന്റ് സേഫ്റ്റി മാനേജിങ്ങ് ഡയറക്ടർ എം. കെ. സജീവ് എന്നിവർ സംബന്ധിച്ചു.