PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഇശൽ ബാൻഡ് അബുദാബി ഫുഡ്‌ ഫെസ്റ്റ് സീസൺ-3 ബ്രൗഷർ പ്രകാശനം ചെയ്തു. 

ഇശൽ ബാൻഡ് അബുദാബി ഫുഡ്‌ ഫെസ്റ്റ് സീസൺ-3 ബ്രൗഷർ പ്രകാശനം ചെയ്തു. 

ഇശൽ ബാൻഡ് അബുദാബി ഫുഡ്‌ ഫെസ്റ്റ് സീസൺ-3 ബ്രൗഷർ പ്രകാശനം ചെയ്തു. 

അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബി സംഘടിപ്പിക്കുന്ന ഫുഡ്‌ ഫെസ്റ്റ് സീസൺ-3 അൽ-വത്ത്ബാ ബൻസർ ഫാമിൽ 2025 ഫെബ്രുവരി 9 ന് ഞായറാഴ്ച്ച ഉച്ചക്ക് 2 മണിമുതൽ ആരംഭിക്കും. പ്രഗത്ഭരായ വിധികർത്താക്കളുടെ മേൽനോട്ടത്തിൽ വൈകീട്ട് 4 മുതൽ 6 വരെയാണ് ഫുഡ്‌ ഫെസ്റ്റ് നടക്കുക. വിജയികൾക്ക് ഒന്നാം സമ്മാനം 500 ദിർഹംസും, രണ്ടാം സമ്മാനം 350 ദിർഹംസും, മൂന്നാം സമ്മാനം 250 ദിർഹംസമാണ്. ഫുഡ്‌ ഫെസ്റ്റിന്റെ ഭാഗമായി തീറ്റമത്സരം, വടം വലി, ഇശൽ ബാൻഡ് അബുദാബി കലാകാരന്മാർ അണിനിരക്കുന്ന സംഗീത വിരുന്നും അരങ്ങേറും. നാടൻ തട്ടുകട വിഭവങ്ങൾ ഒരുക്കി റഹ്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റിന്റെ ഫുഡ്‌ സ്റ്റാളും ഉണ്ടായിരിക്കും. ഇശൽ ബാൻഡ് അബുദാബി മുഖ്യരക്ഷാധികാരി ഹാരിസ് നാദാപുരം, ഓ.ക്കെ ഹൈപ്പർമാർക്കറ്റ് ഉടമ മൻസൂർ, ഇശൽ ബാൻഡ് അബുദാബി ചെയർമാൻ റഫീക്ക് ഹൈദ്രോസ്, ട്രെഷറർ സാദിഖ് കല്ലട, റഹ്മത്ത് കാലിക്കറ്റ്‌ റെസ്റ്റോറന്റ് മാനേജർ സലിം, ഇശൽ ബാൻഡ് അബുദാബി എക്സിക്യൂട്ടീവ് മെമ്പർ മുഹമ്മദ് ഇർഷാദ്, ഗായകരായ അസർ കമ്പിൽ, സുഹൈൽ ഇസ്മായിൽ, വിമൽ മേനോൻ, റഫീക്ക് മാഷ് എന്നിവർ ചേർന്നാണ് ബ്രോഷർ പ്രകാശനം നിർവ്വഹിച്ചത്. അബുദാബിയിൽനിന്നും ബൻസർ ട്രാൻസ്‌പോർട്ട് ഒരുക്കുന്ന സൗജന്യ യാത്ര സൗകര്യവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കായ് +971 50 5667356 എന്ന നമ്പറിൽ ബന്ധപ്പെടുക.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment