വാലന്റൈൻസ് ദിനത്തിൽ വേറിട്ട ആഘോഷ പരിപാടി സംഘടിപ്പിച്ചു അബുദാബി ഖാലിദിയ മാൾ.
അബുദാബി: വാലന്റൈൻസ് ദിനത്തിൽ വേറിട്ട ആഘോഷ പരിപാടി സംഘടിപ്പിച്ചു അബുദാബി ഖാലിദിയ മാൾ. വാലന്റൈൻ ബലൂൺ ഡ്രോപ്പ് എന്ന പേരിലാണ് പരിപാടി ഒരുക്കിയത്. മൂവായിരത്തിൽ അധികം ചുവപ്പ് ബലൂണുകൾ കൊണ്ട് പ്രണയ വിസ്മയം ഒരുക്കിയതും സന്ദർശകർക്ക് ആവേശമായി. ഭാഗ്യശാലികൾക്ക് നൂറോളം സർപ്രൈസ് സമ്മാനങ്ങളും സന്ദർശകർക്കായി ഒരുക്കിയിരുന്നു. വാലന്റൈൻ ദിനാഘോഷ ഭാഗമായി ഫെബ്രുവരി 7 മുതൽ 14 വരെ മാളിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. തത്സമയ സംഗീതം, നൃത്ത പ്രകടനങ്ങൾ, കുട്ടികൾക്കുള്ള ആർട്ട് സ്റ്റേഷനുകൾ എന്നിവയോടൊപ്പം കുടുംബങ്ങൾക്കായി ക്രിയേറ്റീവ് വർക്ക്‌ഷോപ്പുകൾ എന്നിവ എല്ലാം ഒരുക്കിയിരുന്നു. സമൂഹത്തെ ഒന്നിപ്പിക്കുന്ന, കുടുംബങ്ങളെ സന്തോഷിപ്പിക്കുന്ന ഇത്തരം പരിപാടികൾ സന്ദർശകർക്കായി ഒരുക്കിയതിൽ സന്തോഷം ഉണ്ടെന്നു ലൈൻ ഇൻവെസ്റ്റ്മെന്റ് ജനറൽ മാനേജർ ബിജു ജോർജ്, ഖാലിദിയ മാൾ ജനറൽ മാനേജർ ഇർഫാൻ കുന്ദാവാല എന്നിവർ പറഞ്ഞു.