സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
അബുദാബി: അഹല്യ മെഡിക്കല്‍ ഗ്രൂപ്പിന്റെ അഭയ-2ന് പദ്ധതിക്ക് തുടക്കമായി. യുഎഇയില്‍ വിസിറ്റ് വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ പരിചരണത്തിന് വിവിധ ഇളവുകള്‍ നല്‍കുന്ന പദ്ധതിയാണ് അഭയ. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് ഇല്ലാതെ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ഏറെ ഗുണകരമാകുന്ന പദ്ധതിയാണിത്. അഹല്യ മെഡിക്കല്‍ ഗ്രൂപ്പിന്റെ യുഎഇയിലെ ആശുപത്രികളിലും മെഡിക്കല്‍ സെന്ററുകളിലും കണ്‍സള്‍ട്ടേഷന്‍ ചാര്‍ജിന് 50 ശതമാനവും മറ്റു ചികിത്സകള്‍ക്ക് 20 ശതമാനവും വരെ കിഴിവ് നല്‍കുന്ന പദ്ധതിയാണ് അഭയ.
അബുദാബി മുസഫ അഹല്യ ആശുപത്രിയില്‍ നടന്ന ലോഞ്ചിംഗ് ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എംബസി പ്രതിനിധികള്‍ യുഎഇയിലെ സാമൂഹിക സംഘടനാ പ്രതിനിധികള്‍ സംബന്ധിച്ചു. കോവിഡിന് ശേഷം 2022ല്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ 10,000 ആളുകള്‍ക്ക് ആനുകൂല്യം ലഭിച്ചതായി അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു.