PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബി മലയാളി സമാജത്തിൻ്റെ ഇൻഡോ അറബ് കൽച്ചറൽ ഫെസ്റ്റിവൽ ഫെബ്രുവരി 21, 22, 23 തീയതികളിൽ.

അബുദാബി മലയാളി സമാജത്തിൻ്റെ ഇൻഡോ അറബ് കൽച്ചറൽ ഫെസ്റ്റിവൽ ഫെബ്രുവരി 21, 22, 23 തീയതികളിൽ.

അബുദാബി മലയാളി സമാജത്തിൻ്റെ ഇൻഡോ അറബ് കൽച്ചറൽ ഫെസ്റ്റിവൽ ഫെബ്രുവരി 21, 22, 23 തീയതികളിൽ.

അബുദാബി : അബുദാബിയിലെ ഏറ്റവും വലിയ വിനോദ മേളയായ അബുദാബി മലയാളി സമാജത്തിൻ്റെ ഇൻഡോ അറബ് കൽച്ചറൽ ഫെസ്റ്റിവൽ ഫെബ്രുവരി 21. 22, 23 തീയതികളിൽ മുസഫ ക്യാപിറ്റൽ മാളിനു സമീപം വെച്ച് നടക്കും. മൂന്ന് ദിവസങ്ങളിലായി വൈവിദ്ധ്യമാർന്ന കലാപരിപാടികളും നാടൻ ഭക്ഷണ സ്റ്റാളുകളും തട്ടുകടകളും,ആർട്ട് ഗാലറിയും വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഒക്കെയായി രണ്ട് നാടിന്റെയും സാംസ്‌കാരിക പൈതൃകവും, കലാ രൂപങ്ങളും, രുചിഭേദങ്ങളും സാമന്വയിപ്പിച്ചു നടത്തുന്ന ഒരു മഹാമേളയാണ് ഇൻഡോ അറബ് കൾച്ചറൽ ഫെസ്റ്റ്.

56 വർഷത്തെ ചരിത്രമുള്ള മിഡിൽ ഈസ്റ്റിലെ ആദ്യത്തെ അംഗീകൃത സംഘടനയായ  അബുദാബി മലയാളി സമാജം യു.എ.ഇ യിലെ മലയാളി സമൂഹത്തിനു ആശ്വാസവും സഹായവുമായി മുന്നിൽ നിൽക്കുന്ന സംഘടനയാണ്.ഇന്ത്യയുടെ അറബ് നാടിന്റെയും തമ്മിലുള്ള ബന്ധത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുസഫയിൽ ക്യാപിറ്റൽ മാളിന്റെ അടുത്ത് വെച്ച് നടക്കുന്ന മൂന്ന് ദിവസത്തെ ആഘോഷ രാവിൽ പ്രശസ്ത പിണണി ഗായകരായ സയനോര ഫിലിപ്പ്, സീ കേരളം സരിഗമപ വിജയി ലിപിൻ സ്കറിയ, സിനിമ താരം മാളവിക മേനോൻ,പ്രസീത ചാലക്കുടി, മനോജ്,ലക്ഷ്മി ജയൻ, മസ്ന,മിയ കുട്ടി ശിഖ പ്രഭാകരൻ, ഫൈസൽ റാസി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ഉറുമി ബാൻഡ് എന്നിവരുടെ ഗാനമേളകൾ, അറബിക്, ഇന്ത്യൻ ഫ്യൂഷൻ ഡാൻസുകൾ, അബുദാബിയിലെ പ്രശസ്തരായ നൃത്ത വിദ്യാലയങ്ങളുടെ ഡാൻസുകൾ, ഇൻഡോ-അറബ് ഡോകുമെൻ്ററി തുടങ്ങി വിവിധങ്ങളായ പരിപാടികൾ അരങ്ങേറും.

ഫെബ്രുവരി 21-നു വെള്ളിയാഴ്ച രാത്രി എട്ടര മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ യു.എ.ഇ.യിലെ ഉന്നത ഗവർമെൻ്റ് പ്രതിനിധികൾ ,ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും എന്ന് സമാജം മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ലുലു ഇൻ്റർനാഷനൽ എക്സേഞ്ച് ടൈറ്റിൽ സ്പോൺസറായ ഇൻഡോ-അറബ് കൽച്ചറൽ ഫെസ്റ്റിവലിൻ്റെ മെയിൻ സ്പോൺസർ  ലുലു ഗ്രൂപ്പ് ആണ്.എൽ.എൽ എച്ച് ഹോസ്പിറ്റൽ, ജെമിനി ബിൽഡിംഗ് മെറ്റീരിയൽ, അൽ സാബി ഗ്രൂപ്പ്, ലെയ്ത്ത് ഇലക്ടോ മെക്കാനിക്കൽ, എന്നിവർ സ്പോൺസർമ്മാരും  മനാസിൽ ഗ്രൂപ്പ് വെന്യു പാർട്ണരുമാണ്.
ഇൻഡോ-അറബ് കൽച്ചറൽ ഫെസ്റ്റിൻ്റെ ഭാഗമായ പ്രശസ്ത വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും സിനിമാ നിർമ്മാതാവുമായ ഫ്രാൻസിസ് ആൻ്റണിക്ക്  ഇൻഡോ-അറബ് കലാ സൗഹൃദ പുരസ്കാരം നൽകി ആദരിക്കും.


പത്ര സമ്മേളനത്തിൽ മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ , വൈസ് പ്രസിഡണ്ട് ടി.എം. നിസാർ, ട്രഷറർ യാസിർ അറാഫത്ത്, ജോ. സെക്രട്ടറി ഷാജഹാൻ ഹൈദർ അലി ,ചീഫ് കോർഡിനേറ്റർ  ഗോപകുമാർ, ആർട്സ് സെക്രട്ടറി ജാസിർ, സാഹിത്യ വിഭാഗം സെക്രട്ടറി മഹേഷ് എളനാട്, സമാജം കോർഡിനേഷൻ ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, വനിത വേദി കൺവീനർ ലാലി സാംസൺ,ജോ കൺവീനർമ്മാരായ ശ്രീജ പ്രമോദ്, നമിത സുനിൽ എന്നിവരും ലുലു എക്സേഞ്ച് മീഡിയ & മാർക്കറ്റിംഗ് മാനേജർ അസീം ഉമ്മർ,എൽ. എൽ.എച്ച് & ലൈഫ് കെയർ ഹോസ്പിറ്റൽ ഓപ്പറേഷൻ ഡയറക്ടർ  സയിദ് ഫൈസാൻ അഹമ്മദ്, അൽ സാബി ഗ്രൂപ്പ് മീഡിയ & മാർക്കറ്റിംഗ് മാനേജർ സിബി കടവിൽ, എൽ. എൽ. എച്ച് ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർന്മാരായ നിവിൻ , ഷിഹാബ്, എന്നിവരും പങ്കെടുത്തു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment