ഗതാഗത മന്ത്രി അബുദാബിയിലെത്തിയത് സ്വയം ഡ്രൈവ് ചെയ്ത്.
അബുദബി : മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബി (ഇമ)യുടെ പ്രവർത്തനോൽഘാടനത്തിന് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ ദുബൈയിൽ നിന്നും അബുദാബിയിലെത്തിയത് സ്വയം ഡ്രൈവ് ചെയ്ത്. യു എ ഇ ഗോൾഡൻ വിസ ഹോൾഡർ കൂടിയായ മന്ത്രി പരിപാടിയിൽ പങ്കെടുക്കുന്നതിനായി രണ്ട് ദിവസം മുമ്പ് തന്നെ യു എ ഇ യിലെത്തിയിരുന്നു. പരിപാടി കഴിഞ്ഞു തിരിച്ചു ദുബൈയിലേക്ക് പോയതും മന്ത്രി സ്വയം ഡ്രൈവ് ചെയ്തായിരുന്നു. മന്ത്രി പത്നി ബിന്ദു മേനോനും മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു. ഓരോ രാജ്യത്ത് പോകുമ്പോഴും സ്വയംഡ്രൈവ് ചെയ്ത് യാത്രചെയ്യുവാനാണ് താൽപര്യമെന്നും അതുവഴി വിവിധ രാജ്യങ്ങളിലെ ഗതാഗത നിയമങ്ങൾ പഠിക്കുവാനും മനസിലാക്കുവാനും കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.