അബുദാബി മലയാളീ സമാജം ഇൻഡോ അറബ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും : ആദ്യ ദിനമായ ഇന്ന് വൈവിധ്യങ്ങളായ കലാ പരിപാടികൾ.
അബുദാബി: അബുദാബി മലയാളീ സമാജം ഒരുക്കുന്ന ഇൻഡോ അറബ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും.ആദ്യ ദിനമായ ഇന്ന് വൈവിധ്യങ്ങളായ കലാ പരിപാടികളാണ് നടക്കുക.മൂന്ന് ദിനങ്ങളിലായി മുസഫ ക്യാപിറ്റൽ മാളിനു സമീപമാണ് പരിപാടി അരങ്ങേറുക.വൈവിദ്ധ്യമാർന്ന കലാപരിപാടികളും നാടൻ ഭക്ഷണ സ്റ്റാളുകളും തട്ടുകടകളും,ആർട്ട് ഗാലറിയും വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഒക്കെയായിട്ടാണ് ഫെസ്റ്റ് നടക്കുന്നത്. പ്രശസ്ത പിണണി ഗായകരായ സയനോര ഫിലിപ്പ്, വിഷ്ണു രാജ് , ലിബിൻ സക്കറിയ തുടങ്ങിയവർ അണിനിരക്കുന്ന മ്യൂസിക് ഷോയാണ് ആദ്യ ദിനത്തിലെ പ്രധാന ആകർഷണം.രാത്രി എട്ട് മുപ്പത് മുതൽ ഉത്ഘാടന പരിപാടികൾ അരങ്ങേറും. നിരവധി വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുക്കും. പ്രശസ്ത വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും സിനിമാ നിർമ്മാതാവുമായ ഫ്രാൻസിസ് ആൻ്റണിക്ക് ഇൻഡോ-അറബ് കലാ സൗഹൃദ പുരസ്കാരം നൽകി ഉത്ഘാടന ചടങ്ങിൽ ആദരിക്കും. വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി പന്ത്രണ്ട് മണിവരെയാണ് ഫെസ്റ്റ് നടക്കുക.പത്തു ദിർഹം പ്രവേശന കൂപ്പണിലൂടെ 20 പവൻ സ്വർണ്ണ സമ്മാനവും കൂടാതെ, 56 മറ്റ് വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങൾ നേടാനും അവസരമുണ്ട്.