അബുദാബി മലയാളീ സമാജം ഒരുക്കിയ ഇൻഡോ അറബ് ഫെസ്റ്റിവലിന് വർണ്ണാഭമായ തുടക്കം.
അബുദാബി: അബുദാബി മലയാളീ സമാജം ഒരുക്കിയ ഇൻഡോ അറബ് ഫെസ്റ്റിവലിന് വർണ്ണാഭമായ തുടക്കം.സാമൂഹിക സാംസ്ക്കാരിക രംഗത്തെ നിരവധിപേർ ഉത്‌ഘാടന ഭാഗമായി. വൈവിധ്യങ്ങളായ കലാ പരിപാടികളും അരങ്ങേറി.രാത്രി ഒൻപത് മണി മുതൽ മുതൽ നടന്ന ഉത്ഘാടന പരിപാടിയിൽ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തു.ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് ഉത്‌ഘാടനം നിർവഹിച്ചു. അബുദാബി മലയാളീ സമാജം പ്രസിഡന്റ് സലിം ചിറയ്ക്കൽ അധ്യക്ഷനായിരുന്നു. പ്രശസ്ത വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും സിനിമാ നിർമ്മാതാവുമായ ഫ്രാൻസിസ് ആൻ്റണിക്ക് ഇൻഡോ-അറബ് കലാ സൗഹൃദ പുരസ്കാരം നൽകി ഉത്ഘാടന ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി സുരേഷ് ,ട്രഷറർ യാസിർ അറാഫത്ത്, ജോയിന്റ് സെക്രട്ടറി ഷാജഹാൻ ഹൈദർ അലി,കലാ വിഭാഗം സെക്രട്ടറി ജാസിർ, വൈസ് പ്രസിഡന്റ് ടി എം നിസാർ , ചീഫ് കോർഡിനേറ്റർ ഗോപകുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മലയാളീ സമാജം രക്ഷാധികാരി ലൂയിസ് കുര്യാക്കോസ്, അബുദാബി അഗ്രികൾച്ചറൽ ഫുഡ് ആൻഡ് സേഫ്റ്റി പ്രതിനിധികളായ അബ്‌ദുല്ല അഹമ്മദ് അൽ മുറൈഹി,സമാ അൽ മിൻഹാ, ഡയറക്ടർ ഓഫ് ലുലു റീട്ടെയ്‌ൽസ് ഹോൾഡിങ്‌സ് അബൂബക്കർ ടി പി , മനാസ്സിൽ ഹോൾഡിങ്‌സ് പ്രതിനിധികളായ സയിദ് അൽ ഖസ്‌റജി, അമൽ ഖാനിയാ, അബുദാബി അഗ്രികൾച്ചറൽ ഫുഡ് ആൻഡ് സേഫ്റ്റി പ്രതിനിധി ഡോക്ടർ ഹുമൈദ് അൽ കിദി, ലുലു എക്സ്ചേഞ്ച് മാർക്കറിങ് ആൻഡ് മീഡിയ മാനേജർ അസിം ഉമ്മർ, ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജയറാം റായ്, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻ കുട്ടി, എൽ എൽ എച് ഹോസ്പിറ്റൽ പ്രതിനിധി ഡോക്ടർ ആൻ, ഈക്വൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ റഫീഖ് കയനയിൽ, മില്ലേനിയം ഹോസ്പിറ്റൽ പ്രതിനിധി ഡോക്ടർ ഗോമതി പൊന്നുസ്വാമി,വേദ ആയുർവേദിക് അബുദാബി മാനേജിങ് ഡയറക്ടർ രജീഷ്, കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ബി യേശുശീലൻ, ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, മലയാളീ സമാജം ലേഡീസ് വിങ് കൺവീനർ ലാലി സാംസൺ എന്നിവർ സന്നിഹിതരായിരുന്നു.

ആദ്യ ദിനത്തിൽ വൈവിധ്യങ്ങളായ കലാ പരിപാടികളാണ് അരങ്ങേറിയത്. ഇന്ത്യയുടേയും യു എ ഇ യുടെയും പരമ്പരാഗത കലാപരിപാടികളും അരങ്ങേറി. പ്രശസ്ത പിണണി ഗായകരായ സയനോര ഫിലിപ്പ്, വിഷ്ണു രാജ് , ലിബിൻ സക്കറിയ തുടങ്ങിയവർ അണിനിരന്ന മ്യൂസിക് ഷോ ശ്രദ്ധേയമായി. വൈകുന്നേരം അഞ്ച് മുതൽ രാത്രി 11 വരെ മൂന്ന് ദിനങ്ങളിലായി മുസഫ ക്യാപിറ്റൽ മാളിനു സമീപമാണ് ഫെസ്റ്റ് നടക്കുന്നത്. നാടൻ ഭക്ഷണ സ്റ്റാളുകളിലും തട്ടുകടകളിലും , വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഒക്കെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പത്തു ദിർഹം പ്രവേശന കൂപ്പണിലൂടെ 20 പവൻ സ്വർണ്ണ സമ്മാനവും കൂടാതെ, 56 മറ്റ് വിലപിടിപ്പുള്ള നിരവധി സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. രണ്ടാം ദിനമായ ഇന്ന് നടൻ പാട്ട് ഗായിക പ്രസീത ചാലക്കുടി,ലക്ഷ്മി ജയൻ,യൂനുസ് ബാവ തുടങ്ങിയവർ അണിനിരക്കുന്ന പരിപാടികളും അരങ്ങേറും.