അബുദാബിയിലെ ഏറ്റവും വലിയ ജിം മുഷ്രിഫ് മാളിൽ തുറന്നു.
അബുദാബി: അബുദാബിയിലെ ഏറ്റവും വലിയ ജിം മുഷ്രിഫ് മാളിൽ പ്രവർത്തനം ആരംഭിച്ചു. 42,000 ചതുരശ്ര അടിയിൽ ഉയർന്ന നിലവാരമുള്ള ഉപകരണങ്ങളും വിദഗ്ധരായ പരിശീലകരും ഉൾപ്പടെ ഉള്ള സൗകര്യവുമാണ് ജിം നേഷനിൽ ഒരുക്കിയിട്ടുള്ളത്. ദൈനംദിന ജീവിതത്തിൽ ഏത് സമയവും ക്രമീകരിക്കാൻ സൗകര്യത്തിനായി ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന ജിം ആണ് മുശ്രിഫ് മാളിൽ പ്രവർത്തനം ആരംഭിച്ചത്. എല്ലാ ഫിറ്റ്‌നസ് ലെവലുകൾക്കും വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്ന ജിമ്മിൽ അഞ്ഞൂറിൽ പരം അത്യാധുനിക മെഷീനുകളും ഇരുപതിൽ അധികം പരിശീലകരുമാണുള്ളത്.

അബുദാബിയിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രം എന്ന നിലയിൽ ഉപഭോക്താക്കൾക്കു ഷോപ്പിംങിന് മുൻപോ ശേഷമോ ജിമ്മിൽ സമയം ഷെഡ്യൂൾ ചെയ്യാനും സാധ്യമാകും. സന്ദർശകർ പ്രതീക്ഷിക്കുന്ന സൗകര്യങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ഒരിടം ആകാൻ മുശ്രിഫ് മാളിലൂടെ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ലൈൻ ഇൻവെസ്റ്റ്‌മെന്റ് ജനറൽ മാനേജർ ബിജു ജോർജ്, മുഷ്‌രിഫ് മാൾ ജനറൽ മാനേജർ റിയാസ് ചെരിച്ചി എന്നിവർ പറഞ്ഞു.