പൊന്നാനി വെൽഫെയർ കമ്മിറ്റി ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു.
അബുദാബി: 1974 മുതൽ സജീവമായി പ്രവർത്തിക്കുന്ന പൊന്നാനിക്കാരുടെ കൂട്ടായ്മയായ പൊന്നാനി വെൽഫെയർ കമ്മിറ്റി ഇഫ്താർ സംഘമവും അവാർഡ്ദാനവും അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ സംഘടിപ്പിച്ചു. ദീർഘകാലം സംഘടനക്കുവേണ്ടി സ്തുത്യർഹ സേവനമനുഷ്ഠിച്ച സുബൈദടീച്ചറെ പരിപാടിയിൽ അനുമോദിച്ചു. പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ വിദ്യാർത്ഥികളായ സനഫഹ്മിദ, യുംന അനൂഷ്, മിൻഹ മൻസൂർ, ഷിരിൻ, മുഹമ്മദ് ഷിഹാദ്, റിഹാബ്, അബൂബക്കർ എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു.വനിതാവിഭാഗം വീടുകളിൽനിന്നൊരുക്കിയവിഭവങ്ങളും ഇഫ്താർ മീറ്റിനു മാറ്റു കൂട്ടി. ആക്ടിംഗ് പ്രസിഡണ്ട് ഷാജി, ജ.സെക്രട്ടറി റഈസ്, ട്രഷറർ അഫ്സൽ, ഭാരവാഹികളായ കൈനാഫ്, ഷഫീഖ്, അബ്ദുൽ മജീദ്,താഹ മാഷ്,അക്ബർ പാലക്കൽ, മൻസൂർ, ഷക്കീബ്, അനൂഷ്,നൂർഷാ, അമീർ, മുഹ്സിൻ, തമീം തുടങ്ങിയവർ നേതൃത്വം നല്കി.