നിനവ് സാംസ്‌കാരിക വേദി ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് സീസൺ-3.
അബുദാബി: നിനവ് സാംസ്‌കാരിക വേദി ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് സീസൺ-3 സംഘടിപ്പിക്കുന്നു. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള മലയാള ഹ്രസ്വചിത്രങ്ങൾക്ക് പങ്കെടുക്കാം. മേയ് ആദ്യ വാരത്തിനകം സൃഷ്ടികള്‍ സമര്‍പ്പിക്കണം. ജേതാക്കൾക്ക് 50,000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങിയതാണ് പുരസ്കാരം. മികച്ച രണ്ടാമത്തെ സിനിമയ്ക്ക് 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും. മികച്ച സംവിധായകന്‍, പ്രവാസി സംവിധായകന്‍, നടന്‍, നടി, ബാലനടന്‍, തിരക്കഥ, ചിത്ര സംയോജനം, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, പോസ്റ്റര്‍ എന്നിവയ്ക്കും പ്രത്യേക പുരസ്‌കാരങ്ങൾ നൽകും.

ഹ്രസ്വചിത്രമേളയുടെ പോസ്റ്റർ അബുദാബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കല്‍ സമാജം രക്ഷാധികാരി ലൂയീസ് കുര്യാക്കോസിന് നല്‍കി പുറത്തിറക്കി. നിനവ് പ്രസിഡന്റ് അനില്‍കുമാര്‍, സെക്രട്ടറി വിനോദ്, രക്ഷാധികാരി കെ.വി.ബഷീര്‍, കലാവിഭാഗം സെക്രട്ടറി കൃഷ്ണജ ശ്രീനാഥ്, കീര്‍ത്തി, ശ്രീദേവി, മഹേഷ് ഇളനാട്, ബിജു യേശുശീലന്‍, സുരേഷ്കുമാർ, യാസര്‍ അറാഫത് തുടങ്ങിയവര്‍ പങ്കെടുത്തു. വിവരങ്ങള്‍ക്ക് 052 1208488, 0557581100, 052 9062349 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.