“ഓർമയിലെ ഓപ്പന്റടി” എന്ന പേരിൽ കുടുംബ സംഗമം അബുദാബിയിൽ സംഘടിപ്പിച്ചു.
അബുദാബി: കാസർകോട് കന്തൽ മണിയംപാറ യു എ ഇ പ്രവാസി കൂട്ടായ്മ “ഓർമയിലെ ഓപ്പന്റടി” എന്ന പേരിൽ കുടുംബ സംഗമം അബുദാബിയിൽ സംഘടിപ്പിച്ചു. അബുദാബി അജ്ബാൻ റിസോർട്ടിൽ നടന്ന പരിപാടിയിൽ ഇരുന്നൂറോളം പേര് പങ്കെടുത്തു.കുഞ്ഞി അഹമ്മദ് ഹാജി ഷേണി മുഖ്യ അതിഥിയായ പരിപാടി അബ്ദുള്ള ഒ.ബി ഉൽഘാടനം ചെയ്തു. കന്തൽ, മണിയംപാറ, ഷേണി എന്നീ സ്ഥലങ്ങളിലെ വിവിധ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു. 25 വർഷത്തിനുമേലെ പ്രവാസ ജീവിതം പൂർത്തീകരിച്ചവരെ ചടങ്ങിൽ ആദരിച്ചു.വിവിധ മത്സരങ്ങളും, കലാ പരിപാടികളും നടന്നു.