ദുബൈ ഭരണാധികാരിക്ക് റമദാൻ ആശംസകൾ നേർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി
ദുബായ്: ദുബൈ ഭരണാധികാരിക്ക് റമദാൻ ആശംസകൾ നേർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് യൂണിയൻ ഹൗസ് അൽ മുദൈഫ് മജ് ലിസിൽ ഒരുക്കിയ ഇഫ്ത്താറിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഭരണാധികാരിക്ക് റമദാൻ ആശംസകൾ നേർന്നത്. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു.എ.ഇ. ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർക്കും യൂസഫലി റമദാൻ ആശംസകൾ കൈമാറി.