അധ്യാപകർക്കായി ഇഫ്താർ വിരുന്നൊരുക്കി മലയാളം മിഷൻ അബുദാബി
അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ സൗജന്യ മലയാളം ക്ലാസുകൾ എടുത്തുകൊണ്ടിരിക്കുന്ന അധ്യാപകർക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
കേരള സോഷ്യൽ സെന്റർ, അബുദാബി സിറ്റി, അബുദാബി മലയാളി സമാജം, ഷാബിയ, ബദാസായിദ്, അൽ ദഫ്‌റ എന്നീ മേഖലകളിലായി അധ്യാപനം നടത്തിവരുന്ന അധ്യാപകർക്കായിരുന്നു ഇഫ്താർ വിരുന്ന് ഒരുക്കിയത്.
അബുദാബി ചാപ്റ്ററിനു കീഴിൽ നിലവിൽ വിവിധ മേഖലകളിൽ നൂറ്റിരണ്ട്‍ സെന്ററുകളിലായി 124 അധ്യാപകരുടെ കീഴിൽ രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ മലയാള ഭാഷയുടെ മാധുര്യം സൗജന്യമായി നുകർന്നുവരുന്നു.
കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യപദ്ധതികളുടെ ആറാമത് പഠനോത്സവത്തിനായി വിദ്യാർത്ഥികളും അധ്യാപകരും തയ്യാറെടുത്തുകൊണ്ടിരിക്കുന്നതി
ഇഫ്താറിനോടനുബന്ധിച്ച് മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക പരിപാടിയിൽ മലയാളം മിഷൻ യുഎഇ കോർഡിനേറ്റർ കെ. എൽ. ഗോപി, അബുദാബി ചാപ്റ്റർ ഭാരവാഹികളായ സൂരജ് പ്രഭാകർ, എ. കെ. ബീരാൻകുട്ടി, സലിം ചിറക്കൽ, ബിജിത് കുമാർ, മേഖല ഭാരവാഹികളായ രമേശ് ദേവരാഗം, പ്രീത നാരായണൻ, ബിൻസി ലെനിൻ, ഷൈനി ബാലചന്ദ്രൻ കേരള സോഷ്യൽ സെന്റർ ട്രഷറർ വിനോദ് പട്ടം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.