എടപ്പാൾ ഗവണ്മെന്റ് ഹൈ സ്കൂൾ 1998 ബാച്ച് റീയൂണിയൻ ലോഗോ പ്രകാശനം ദുബായിൽ നടന്നു.
ദുബായ്: എടപ്പാൾ ഗവണ്മെന്റ് ഹൈ സ്കൂൾ 1998 ബാച്ച് റീയൂണിയൻ ലോഗോ പ്രകാശനം ദുബായിൽ നടന്നു. യു എ ഇ കോഓർഡിനേറ്റർ ഫൈസൽ ആലുങ്ങൽ പ്രകാശനം നിർവഹിച്ചു. ദുബായ് അൽ തവാർ പാർക്കിൽ വെച്ച് നടന്ന പ്രോഗ്രാമിൽ ഷഫീക് കെ റ്റി , നിസാർ , ഫൈസൽ കാളച്ചാൽ , കൗലത് തുടങ്ങി നിരവധി പൂർവ വിദ്യാർത്ഥികൾ പങ്കെടുത്തു. ബാച്ചിലെ മുഴുവൻ പൂർവ വിദ്യാർത്ഥികളുടെ ക്ഷേമം, പാരന്റ് കൗൺസിലിങ് , ലഹരി വിമുക്ത കാമ്പയിൻ , തുടങ്ങി നിരവധി പദ്ധതികൾ കൂട്ടായ്മ ആസൂത്രണം ചെയ്തിട്ടുണ്ട് . മെയ് 25 ഇന് എടപ്പാൾ GHS ഇൽ വെച്ച് നടക്കുന്ന റീയൂണിയൻ പ്രോഗ്രാമിൽ 1998 മോർണിംഗ് ബാച്ചിലെ മുഴുവൻ പൂർവ വിദ്യാർഥികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 056 691 8002 (ഫൈസൽ കാളച്ചാൽ) എന്ന നമ്പറിൽ ബന്ധപെടാമെന്നു ഭാരവാഹികൾ അറിയിച്ചു.