അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിൽ ഡോ. ജോർജ്ജ് മാത്യു
അബുദാബി: യു എ ഇ യുടെ ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും ചർച്ച ചെയ്യാനായി അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിൽ ഡോ. ജോർജ്ജ് മാത്യു. യുഎഇ ആരോഗ്യ മേഖലയെപ്പറ്റിയുള്ള പ്രമുഖ എമിറാത്തി അർബുദ രോഗ വിദഗ്ധൻ പ്രൊഫ. ഹുമൈദ് അൽ ഷംസിയുടെ പുസ്തകം ഡോ. ജോർജ്ജ് മാത്യു ഏറ്റുവാങ്ങും. യുഎഇ ആരോഗ്യ മേഖലയിലെ മുന്നേറ്റത്തെപറ്റി ഡോ. ജോർജ്ജ് മാത്യുവും പ്രൊഫ. ഹുമൈദ് അൽ ഷംസിയും പങ്കെടുക്കുന്ന പാനൽ ചർച്ചയ്ക്കും ഹെൽത്ത് വീക്കിൽ ബുർജീൽ ഹോൾഡിങ്‌സ് ബൂത്ത് ആതിഥ്യമരുളും. അൽ ഐനിലെ ആദ്യ പൊതു ഡോക്ടറാണ് ജോർജ്ജ് മാത്യു. അബുദാബി പുരസ്‌കാര ജേതാവ് കൂടിയായ അദ്ദേഹത്തോടുള്ള ആദരസൂചകമായി അബുദാബിയിലെ റോഡിന് അടുത്തിടെ അദ്ദേഹത്തിന്റെ പേര് നൽകിയിരുന്നു