അബുദാബി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ വേഗത പരിധിയിൽ മാറ്റം.
അബുദാബി: ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഹെവി ട്രക്കുകളുടെ സഞ്ചാരം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു നീക്കത്തിന്റെ ഭാഗമായി, അബുദാബി മൊബിലിറ്റി തിങ്കളാഴ്ച ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ (E311) 120kmph എന്ന ഏറ്റവും കുറഞ്ഞ വേഗത പരിധി എടുത്തു മാറ്റാൻ തീരുമാനിച്ചു.ഇനി മുതൽ വാഹനമോടിക്കുന്നവർ മണിക്കൂറിൽ 120 കിലോമീറ്റർ എന്ന ഏറ്റവും കുറഞ്ഞ വേഗത പരിധി പാലിക്കേണ്ടതില്ലെന്ന് അബുദാബി മൊബിലിറ്റി ഇന്ന് അറിയിച്ചു. 2023 ഏപ്രിലിൽ ആണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ (E311)ൽ ഏറ്റവും കുറഞ്ഞ വേഗത പരിധി 120kmph ആയി പ്രഖ്യാപിച്ചത്.