ലഹരി വിരുദ്ധ ബോധവൽക്കരണവുമായി അബുദാബി മലയാളി സമാജം വനിതാ വിഭാഗം
അബുദാബി: അബുദാബി മലയാളി സമാജം വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ആൻ്റി ഡ്രഗ് ക്യാമ്പയിൽ സംഘടിപ്പിച്ചു. ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളികളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് കുട്ടികളിലെ ലഹരിയുപയോഗം. പുതുതലമുറയെ ലഹരിയുടെ വലയിൽ വീഴാതെ, അവർക്ക് ബോധവൽക്കരണം നൽകാനും മയക്കുമരുന്നുയർത്തുന്ന ആരോഗ്യമാനസിക പ്രശ്നങ്ങളെ കുറിച്ച് കുട്ടികളേയും രക്ഷിതാക്കളേയും ബോധവാൻമാരാക്കുവാനുമായി സമാജം വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബോധവൽക്കരണ പ്രോഗ്രാമിൽ റിട്ടയാർഡ് പോലീസ് സൂപ്രണ്ട് പി.പി. സദാനന്ദൻ ക്ലാസ്സെടുത്തു. സമാജം ലേഡീസ് വിംഗ് കൺവീനർ ലാലി സാംസൻ അദ്ധ്യക്ഷം വഹിച്ചു.

മലയാളി സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, ട്രഷറർ യാസിർ അറാഫത്ത്, സമാജം കോർഡിനേഷൻ ജനറൽ കൻവീനർ സുരേഷ് പയ്യന്നൂർ എന്നിവർ സംസാരിച്ചു. ലേഡീസ് വിംഗ് ജോ കൺവീനർമാരായ ചിലു സൂസൻ മാത്യു ആമുഖ ഭാഷണം നടത്തി.ഷീന ഫാത്തിമ ചർച്ച നിയന്തിച്ചു. ജോ. കൺവീനർമ്മാരായ നമിത സുനിൽ സ്വാഗതവും ശ്രീജ പ്രമോദ് നന്ദി പറഞ്ഞു. സൽക്ക ഷഹൽ പ്രാർത്ഥന ഗാനം ആലപിച്ചു. പങ്കെടുത്തവർ എല്ലാവരും ചടങ്ങിൽ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു