PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIബി ടി എസ് പൂക്കോയ തങ്ങൾ ഹാൾ ഉത്ഘാടനം ചെയ്തു.

ബി ടി എസ് പൂക്കോയ തങ്ങൾ ഹാൾ ഉത്ഘാടനം ചെയ്തു.

ബി ടി എസ് പൂക്കോയ തങ്ങൾ ഹാൾ ഉത്ഘാടനം ചെയ്തു.

അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ബി ടി എസ് പൂക്കോയ തങ്ങള്‍ സ്മാരക ഹാള്‍ ഉല്‍ഘാടനം ചെയ്തു.ആറുപതിറ്റാണ്ടുമുമ്പ് അബുദാബിയിൽ ഇസ്ലാമിക്‌ സെന്റർ അടക്കമുള്ള നിരവധി പ്രവാസി സംഘടനകള്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ബി ടി എസ് പൂക്കോയ തങ്ങളുടെ സ്മരണ നിലനിർത്താൻ വേണ്ടി സെന്റർ മിനിഹാളിന് അദ്ദേത്തിന്റെ നാമം നല്‍കി ആദരിച്ചു.പ്രസിഡണ്ട് പി ബാവ ഹാജി ഉല്‍ഘാടനം ചെയ്തു.തുടര്‍ന്നു നടന്ന അനുസ്മരണ സംഗമത്തില്‍ വൈസ് പ്രസിഡന്റ് അബ്ദുള്ള ഫാറൂഖി അധ്യക്ഷത വഹിച്ചു. കബീര്‍ ഹുദവി പ്രാര്‍ത്ഥനയും ജനറല്‍ സെക്രട്ടറി ഹിദായത്തുള്ള സ്വാഗതവും പറഞ്ഞു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ചന്ദ്രിക റീഡേഴ്‌സ് ഫോറം തുടങ്ങി നിരവധി സംഘടന കള്‍ക്ക് രൂപം നല്‍കിയ ബിടിഎസ് പൂകോയതങ്ങളുടെ സേവനം എക്കാലവും സ്മരിക്കപ്പെടുമെന്ന് അനുസ്മണ പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
പ്രവാസത്തിന്റെ ആദ്യനാളുകളില്‍ കഷ്ടതകള്‍ ഏറെ അനുഭവിച്ചാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘനകള്‍ രൂപീകരിക്കപ്പെട്ടത്. അതിന്റെഫലമായി പിന്നീട് വന്ന തലമുറകള്‍ക്ക് സംഘടനാ സംവിധാനത്തിന്റെ ഗുണം അനുഭവിക്കുവാനും പതിനായിരങ്ങള്‍ക്ക് ആശ്വാസം പകരുവാനും കഴിഞ്ഞിട്ടുള്ളതായി നേതാക്കള്‍ പറഞ്ഞു.കേരള മുസ്ലിം ജമാഅത്ത്, കേരള മുസ്ലിം വെല്‍ഫയര്‍ സെന്റര്‍, മലയാളി മുസ്ലിം വെല്‍ഫയര്‍ സെന്റര്‍, സുന്നി സെന്റര്‍, വളാഞ്ചേരി മര്‍കസുതര്‍ബിയ്യത്തുല്‍ ഇസ്ലാമിയ അബുദാബി കമ്മിറ്റി, മാലിക് ദീനാര്‍ ഇസ്ലാമിക് കോംപ്ലക്‌സ്, കടപ്പുറം മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങിയ നിരവധി സംഘടനകള്‍ക്ക് രൂപം നല്‍കുന്നതില്‍ ബി ടി എസ് പൂകോയ തങ്ങള്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ലയിലെ ചാവക്കാട് കടപ്പുറം ബുഖാറയില്‍ കുടുംബാംഗമായ ബിടിഎസ് സയ്യിദ് പരമ്പരയിലെ പ്രമുഖനാണ്. പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് അത്താണിയായി മാറിയ സംഘടനകളുടെ പിതാവ് എന്ന വിശേഷണത്തിന് അര്‍ഹനായ അദ്ദേഹം അധികാരസ്ഥാനങ്ങളില്‍ നിന്ന് എക്കാലവും അകലം പാലിച്ചിരുന്നു.അബുദാബി സ്റ്റേറ്റ് പ്രസിഡന്റ്‌ ശുകൂറലി കല്ലുങ്ങല്‍,സെക്രട്ടറി യൂസഫ് മാട്ടൂല്‍, ഇ പി മൂസ്സഹാജി, വിപികെ അബ്ദുള്ള, ഇബ്രാഹിം മുസ്ല്യാര്‍, സി.സമീര്‍, ബി സി അബൂബക്കര്‍, പി കെ അഹമ്മദ്, റസാഖ് ഒരുമനയൂര്‍, ടി കെ അബ്ദുസലാം, അഡ്വ. കെവി മുഹമ്മദ്കുഞ്ഞി, വി ബീരാന്‍കുട്ടി, ക.കെ ഹംസക്കുട്ടി, ഇബ്രാഹിം മാട്ടൂല്‍, കളപ്പാട്ടില്‍ അബുഹാജി, മുഹമ്മദ് അന്‍വര്‍ കയ്പമംഗലം എന്നിവര്‍ സംസാരിച്ചു. ഹാഷിം ഹസ്സന്‍കുട്ടി, ജാഫര്‍ കുറ്റിക്കോട്, മഷൂദ് നീര്‍ച്ചാല്‍, റഷീദ് പട്ടാമ്പി, കോയ തിരുവത്ര, ഹംസഹാജി പാറയില്‍, ബാസിത് കുറ്റ്യാടി, അസീസ് കാളിയാടാന്‍, ജാഫര്‍ തങ്ങള്‍, ജലാല്‍ കടപ്പുറം, അഹമ്മദ്, ശറഫുദ്ധീന്‍ കൊപ്പം, സലിം നാട്ടിക, ഹനീഫ പടിഞ്ഞാര്‍മൂല, ജലീല്‍ കാര്യാടത്, അബ്ദുല്‍ അസീസ് ബാര്‍മുദ, റഷീദലി മമ്പാട് തുടങ്ങിയവര്‍ സം ബന്ധിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment