PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIസഫ്ദർ ഹാഷ്മി തെരുവ് നാടകമത്സരം ഏപ്രിൽ 26, 27 തിയ്യതികളിൽ

സഫ്ദർ ഹാഷ്മി തെരുവ് നാടകമത്സരം ഏപ്രിൽ 26, 27 തിയ്യതികളിൽ

സഫ്ദർ ഹാഷ്മി തെരുവ് നാടകമത്സരം ഏപ്രിൽ 26, 27 തിയ്യതികളിൽ

അബുദാബി: ഇന്ത്യന്‍ നാടക വേദികള്‍ക്ക് രാഷ്ട്രീയ മാനങ്ങള്‍ നല്‍കിയ സഫ്ദർ ഹാഷ്മിയുടെ സ്മരണാർത്ഥം ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ ആഭിമുഖ്യത്തിൽ യുഎഇതല തെരുവ് നാടക മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 26 , 27 തിയ്യതികളിലായി കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിൽ അരങ്ങേറുന്ന മത്സരത്തിൽ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നായി 9 നാടകങ്ങൾ മാറ്റുരയ്ക്കുന്നു. വിമുക്തി (ശക്തി സനയ മേഖല), കാട്ടുമാക്കാൻ (ചമയം ഷാർജ), വെട്ടുക്കിളികൾ (ശക്തി ഷാബിയ മേഖല), ഗർ (അഖണ്ട ദുബായ്), കാടകം (ശക്തി നാദിസിയ മേഖല), കിണർ (ഒണ്ടാരിയോ തിയറ്റേഴ്‌സ്), തിരിച്ചറിവുകൾ (ശക്തി ഖാലിദിയ മേഖല), തിരുത്ത് (എഡി ക്ലബ്‌ അബുദാബി), ദുരന്തഭൂമി (ശക്തി നജ്‌ദ യൂണിറ്റ്) എന്നീ നാടകങ്ങളാണ് മത്സരരംഗത്തുള്ളത്. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച അവതരണം, രണ്ടാമത്തെ അവതരണം, മികച്ച സംവിധായകൻ, രണ്ടാമത്തെ സംവിധായകൻ, മികച്ച നടി, രണ്ടാമത്തെ നടി, മികച്ച നടൻ, രണ്ടാമത്തെ നടൻ, മികച്ച ബാലതാരം എന്നി വിഭാഗങ്ങളായിരിക്കും അവാർഡിനായി പരിഗണിക്കുകയെന്ന് സംഘാടകർ അറിയിച്ചു.

 

 

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment