നൊസ്റ്റാള്‍ജിയ അബൂദബിയ്ക്ക് പുതിയ നേതൃത്വം.
അബൂദബി: കലാസാംസ്‌കാരിക സംഘടനയായ നൊസ്റ്റാള്‍ജിയ അബൂദബിയുടെ ജനറല്‍ ബോഡി യോഗം മലയാളി സമാജത്തില്‍ നടന്നു. 2025-26 വര്‍ഷത്തെ പുതിയ ഭരണാസമിതിയെ യോഗത്തില്‍ തെരഞ്ഞെടുത്തു. മനോജ് ബാലകൃഷ്ണന്‍ (പ്രസിഡന്‍റ്), രഖിന്‍ (ജനറല്‍ സെക്രട്ടറി), നിജാസ് (ട്രഷറര്‍) അഹദ് വെട്ടൂര്‍, നൗഷാദ് ബഷീര്‍ (രക്ഷാധികാരികള്‍), അനീഷ്, ഷാനവാസ് (വൈസ് പ്രസിഡന്‍റുമാര്‍), സന്തോഷ്, ദീപ (ജോയന്‍റ് സെക്രട്ടറിമാര്‍, അജോയ് (ജോയന്‍റ് ട്രഷറര്‍), ശ്രീഹരി (ചീഫ് കോഓഡിനേറ്റര്‍), നാസ്സര്‍ ആലംകോട്, സജീം സുബൈര്‍ (അഡ്വൈസറി ബോര്‍ഡ് അംഗങ്ങൾ), വിഷ്ണു (ആര്‍ട്‌സ് സെക്രട്ടറി), ഷാനു, രാജി (അസിസ്റ്റന്‍റ് ആര്‍ട്‌സ് സെക്രട്ടറിമാര്‍), സജിത്ത് (സ്‌പോര്‍ട് സെക്രട്ടറി), ശ്രീജിത്ത് (അസിസ്റ്റന്‍റ് സ്‌പോര്‍ട്‌സ് സെക്രട്ടറി), അന്‍സാദ് (ലിറ്റററി സെക്രട്ടറി), സെല്‍വരാജ് (വെല്‍ഫെയര്‍ സെക്രട്ടറി), സാജന്‍ (ഇവന്‍റ് കോഓഡിനേറ്റർ), സലിം ഇല്യാസ്, മുജീബ്, അജയ് ആനന്ദ്, സലിം, അനീഷ് ഭരതന്‍, സുധീര്‍, കണ്ണന്‍, ഷാജഹാന്‍, നിയാസ് (എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികൾ. യോഗത്തിൽ പ്രസിഡന്‍റ് നാസര്‍ സയ്യിദ് അധ്യക്ഷതവഹിച്ചു.