എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ച് കെഎംസിസി കാസർകോട്
അബുദാബി : കെഎംസിസി കാസർകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന കാസർകോട് ഫെസ്റ്റ് 2025നോടനുബന്ധിച്ച് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. അബൂബക്കർ കുറ്റിക്കോൽ (ബിസിനസ്), ഷെരീഫ് കോളിയാട് (ഹ്യുമാനിറ്റേറിയൻ), മുജീബ്, നജീബ് (യങ് ബിസിനസ്മെൻ) എന്നിവരാണ് അവാർഡിന് അർഹരായത്.മുൻ മന്ത്രി ചെർക്കളം അബ്ദുല്ല, മുൻ എംഎൽഎ പി.ബി.അബ്ദുൽ റസാഖ്, കാസർകോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റായിരുന്ന ടി.ഇ.അബ്ദുല്ല എന്നിവരുടെ സ്മരണയ്ക്കായാണ് അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. 26ന് അബുദാബി ബാഹിയയിൽ നടക്കുന്ന കാസർകോട് ഫെസ്റ്റിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.