PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIആലപ്പുഴ സ്വദേശി അബുദാബിയിലെ താമസസ്ഥലത്തു മരിച്ചു.

ആലപ്പുഴ സ്വദേശി അബുദാബിയിലെ താമസസ്ഥലത്തു മരിച്ചു.

ആലപ്പുഴ സ്വദേശി അബുദാബിയിലെ താമസസ്ഥലത്തു മരിച്ചു.

അബുദാബി : ആലപ്പുഴ ചേർത്തല കടക്കരപ്പള്ളി ജിൻവാ  നിവാസ് വാസുദേവന്റെ മകൻ ജി. വി. വിഷ്ണുദത്തൻ(35 ) അബുദാബി നേവി ഗേറ്റ് ഏരിയയിലെ താമസ സ്ഥലത്തു മരിച്ചു. കഴിഞ്ഞ 12 ആം തീയതിമുതൽ  വിഷ്ണുദത്തനെ കുറിച്ച് ബന്ധുക്കൾക്ക് വിവരം ഇല്ലാതിരിക്കുകയും സിഗപ്പൂരിലുള്ള മാതാപിതാക്കളും സഹോദരിയും അബുദാബി കെഎംസിസി പ്രവർത്തകരെ ബദ്ധപ്പെടുകയുമായിരുന്നു. ഇതേ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെയും കെഎംസിസി പ്രവർത്തകരുടെയും അന്വേഷണത്തിൽ 16 ആം തീയതിയോടെ  നേവി ഗേറ്റിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. അബുദാബിയിൽ ബ്ലുഫിൻ മറൈൻ സർവീസ് എന്ന കമ്പനിയിൽ പാർട്ണർ ആയിരുന്നു. അവിവാഹിതനാണ്.  ജയമ്മ യാണ് മാതാവ്. ജിൻവമോൾ സഹോദരിയാണ്.അബുദാബി കെഎംസിസി ലീഗൽ വിങ് ഇന്റെ നേതൃത്വത്തിൽ  നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ  മൃതദേഹം ഇന്ന് ( വ്യാഴം ) നാട്ടിൽ കൊണ്ടുപോകും. സംസ്ക്കാരം നാളെ ( വെള്ളി ) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment