PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് മലയാളി സമാജം.

ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് മലയാളി സമാജം.

ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് മലയാളി സമാജം.

അബുദാബി: അബുദാബി മലയാളി സമാജം പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും മെഴുകുതിരികൾ  കത്തിച്ചു അക്രമത്തിൽ മരണപ്പെട്ടവർക്ക് ഐക്യദാർഢ്യവും പ്രകടിപ്പിച്ചു.ബൈസരൺ താഴ്‌വരയിൽ വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണം മനുഷ്യത്വത്തിനും സമാധാനത്തിനും എതിരായ ഹീന പ്രവർത്തിയാണന്നും ഈ ഭീകര പ്രവർത്തനത്തിന് ഉത്തരവാദികൾ ആയവരെ നിയമത്തിനു മുന്നിൽ കൊണ്ട് നീതി ഉറപ്പാക്കാണമെന്നും അനുശോചന സന്ദേശത്തിൽ ആവിശ്യപ്പെട്ടു. തങ്ങളുടെ  പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ നഷ്ടത്തിൽ സമാജം ദുഃഖം രേഖപെടുത്തുകയും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും മരണപ്പെട്ടവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുകയും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്തു.ക്രൂരമായ ഈ ഭീകരണാക്രമണത്തെ ശക്തമായി അപലപിക്കേണ്ട അവസരത്തിൽ, വർഗ്ഗീയ മുതലെടുപ്പിന് ശ്രമിക്കുന്ന പ്രതിലോമ ശക്തികൾക്കെതിരെ ജാഗ്രതപാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കശ്മീരിന്റെ മനോഹരമായ താഴ്‌വരകളിൽ സമാധാനവും സൗഹാർദവും പുനഃസ്ഥാപിക്കാൻ  ഒരുമിച്ച് പ്രയത്നിക്കണമെന്നും ഭീകരവാദത്തിന്റെ ഈ ഇരുണ്ട ശക്തികൾക്കെതിരെ ഐക്യത്തോടെ നിന്ന്, സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകാണമെന്നും അനുശോചന പ്രേമേയത്തിൽ ആവശ്യപ്പെട്ടു.മലയാളി സമാജം പ്രസിഡന്റ്‌ സലിം ചിറക്കലിന്റെ അധ്യക്ഷതയിൽ   ട്രഷറർ യാസർ അറാഫത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു.ജോയിന്റ് സെക്രട്ടറി ഷാജഹാൻ ഹൈദർ അലി സ്വാഗതവും ലൈബ്രേറിയൻ എ.പി. അനിൽകുമാർ നന്ദിയും പറഞ്ഞു.സമാജം കോർഡിനേഷൻ വൈസ് ചെയർമാൻ എ. എം അൻസാർ, ലേഡീസ് വിംഗ് ജോയിന്റ് കൺവീനർ ശ്രീജപ്രമോദ്, കോർഡിനേഷൻ കൺവീനർമാരായ കെ.വി.ബഷീർ, ബി.ദശപുത്രൻ, സമാജം മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജാസിർ, സാജൻ ശ്രീനിവാസൻ, സുധീഷ് കൊപ്പം, മഹേഷ് എളനാട്,എൻ ശശി, സൈജു പിള്ള, ചിലു സൂസൺ മാത്യു, കോർഡിനേഷൻ സംഘടന നേതാക്കൾ, ന സമാജം അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment