യു എ ഇ ഇന്ത്യൻ എംബസ്സി മെയ് 2 വെള്ളിയാഴ്ച ഓപ്പൺ ഹൌസ് ഒരുക്കുന്നു.
അബുദാബി: യു എ ഇ ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൌസ് ഒരുക്കുന്നു. യു എ ഇ യിലെ ഇന്ത്യക്കാരായ പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് ഉദ്യോഗസ്ഥരെ അറിയിക്കാനുള്ള ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് ഒരുക്കുന്നു. മെയ് 2 വെള്ളിയാഴ്ച വൈകുന്നേരം 2 മണിമുതൽ 4 മണിവരെ അബുദാബി എംബസി ഓഡിറ്റോറിയത്തിലാണ് ഓപ്പൺ ഹൌസ് നടക്കുന്നത്. തൊഴിൽ പ്രശ്നങ്ങൾ, കോൺസുലാർ കാര്യങ്ങൾ, വിദ്യാഭ്യാസപരമായ കാര്യങ്ങൾ, ക്ഷേമപ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സേവനം ഒരുക്കും. ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനായി ഒരുക്കുന്ന എംബസ്സി ഓപ്പൺ ഹൌസ് പ്രയോജനപ്പെടുത്തണം എന്നും, ഓപ്പൺ ഹൗസിൽ പാസ്‌പോർട്ട് പുതുക്കൽ, ഏതെങ്കിലും രേഖകൾ നൽകൽ, അറ്റസ്റ്റേഷൻ മുതലായവ സേവനങ്ങൾ നൽകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ് എന്നും അധികൃതർ അറിയിച്ചു.