നിഷ്ക ജൂവലറിയുടെ മൂന്നാമത്തേതും ഏറ്റവും വലുതുമായ ഷോറൂം അബുദാബിയിലെ മുസഫയിൽ ഇന്ന് പ്രവർത്തനമാരംഭിക്കും
അബുദാബി : നിഷ്ക ജൂവലറിയുടെ മൂന്നാമത്തേതും ഏറ്റവും വലുതുമായ ഷോറൂം അബുദാബിയിലെ മുസഫയിൽ ഇന്ന് (വെള്ളിയാഴ്ച) പ്രവർത്തനമാരംഭിക്കും. വൈകീട്ട് നാലിന് നടി സാമന്ത റൂത്ത് പ്രഭു ഉദ്ഘാടനം ചെയ്യും. ലോകമെമ്പാടും 100 ഷോറൂം എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കുകയാണെന്ന് നിഷ്‌ക മോമെന്റസ് ജൂവലറി ചെയർമാൻ നിഷിൻ തസ്ലിൻ സി.എം. ദുബായിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗ്രാൻഡ് ലോഞ്ചിന് ആകെ ഒരു കിലോ സ്വർണമാണ് വിവിധ സമ്മാനങ്ങളായി നിഷ്‌ക നൽകുന്നത്. 2000 ദിർഹത്തിന്റെ ഓരോ പർച്ചേസുകൾക്കും ഗോൾഡ് കോയിനുകളുണ്ട്. അതിൽ തന്നെ ഭാഗ്യശാലികൾക്ക് ഗ്രാൻഡ് ഡ്രോയിലൂടെ 200 ഗ്രാം സ്വർണവും നേടാം. വെള്ളിയാഴ്ച മുതൽ ജൂൺ ഒന്നു വരെ നീളുന്ന ഗ്രാൻഡ് ലോഞ്ച് ആഘോഷങ്ങളിൽ മേൽപറഞ്ഞവ കൂടാതെ അനേകം സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. വാർത്താസമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ റിസ്വാൻ ഷിറാസ് സി.എം., കൊ-ചെയർമാൻ വി.എ ഹസ്സൻ തുടങ്ങിയവർ പങ്കെടുത്തു.