വടകര NRI ഫോറം അബുദാബി, കമ്മറ്റിയുടെ 2025-26 വർഷത്തെ പ്രവർത്തനോദ്ഘാടനവും ഈദ്, വിഷു, ഈസ്റ്റർ ആഘോഷവും സംഘടിപ്പിച്ചു.
അബുദാബി: വടകര NRI ഫോറം അബുദാബി കമ്മറ്റിയുടെ 2025-26 വർഷത്തെ പ്രവർത്തനോദ്ഘാടനവും ഈദ്, വിഷു, ഈസ്റ്റർ ആഘോഷവും ഇന്ത്യ സോഷ്യൽ & കൾച്ചറൽ സെന്ററിൽ വച്ച് നടത്തപ്പെട്ടു. ആധുനിക കാലഘട്ടത്തിന്റെ അനിവാര്യതയായ മത മൈത്രി വിളിച്ചോതിയ പരിപാടിയിൽ 96.7 എഫ് എം അവതാരകനും എഴുത്തുകാരനുമായ ഷാബു കിളിത്തട്ടിൽ മയക്കു മരുന്നുകൾക്കെതിരെയുള്ള ബോധവൽക്കരണ പ്രഭാഷണം നടത്തി. ഫോറം പ്രസിഡന്റ് ബഷീർ കപ്ലിക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീജിത്ത് പുനത്തിൽ സ്വാഗതവും ട്രഷറർ യാസിർ പയ്യോളി നന്ദിയും പറഞ്ഞു. ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ പ്രസിഡന്റ്. ജയറാം റായ് ഉദ്ഘാടനം നിർവഹിച്ചു. ഇസ്ലാമിക് സെന്റർ പ്രസിഡന്റ് ബാവ ഹാജി, മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കൽ, ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി ടി വി ദാമോദരൻ, വടകര NRI ഫോറം ദുബൈ പ്രസിഡന്റ് ഇക്ബാൽ ചെക്യാട്, വനിതാ വിഭാഗം ചെയർ പേഴ്സൺ ലെമിന യാസിർ, കൺവീനർ അഷിക റിനീഷ്, ബാലവേദി പ്രസിഡന്റ് മിൻഹ റിയാസ്, ജനറൽ സെക്രട്ടറി ഹിഷാൻ വികാസ് , റജബ് കാർഗോ എംഡി ഫൈസൽ കാരാട്ട് , അഹല്യ ഹോസ്പിറ്റൽ പ്രതിനിധി സത്യൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഫോറം ഓഡിറ്റർ ജയകൃഷ്ണൻ ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി. സീനിയർ നേതാക്കൾ ആയ ഇന്ദ്ര തയ്യിൽ, രവീന്ദ്രൻ മാസ്റ്റർ, ബഷീർ ഇബ്രാഹിം, എക്സിക്യൂട്ടീവ് മെമ്പർമാരായ അബ്ദുൾ ബാസിത് കായക്കണ്ടി , രജീദ് പട്ടോളി, യാസിർ കല്ലേരി, വികാസ്, നിധീഷ്, അജിത്ത് , ബിജു , രാജേഷ് എൻ ആർ , മുകുന്ദൻ, സിറാജ് പി റ്റി, റിയാസ് മൂടാടി, മുഹമ്മദ് ടി സി , അഹിൽ , സ്മിത ബിജു ,പൂർണ്ണിമ ജയകൃഷ്ണൻ, ജിഷ ശ്രീജിത്ത് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ആർട്സ് സെക്രട്ടറി ഇക്ബാൽ ലത്തീഫിന്റെ നേതൃത്വത്തിൽ ഫോറം മെമ്പർമാർ അവതരിപ്പിച്ച വൈവിധ്യപൂർണ്ണമായ കലാപരിപാടികളും,മെഹ്ഫിൽ അബു ദാബിയുടെ മുട്ടിപ്പാട്ടും പരിപാടികൾക്ക് ഉണർവേകി.