അബുദാബിയിലെ അൽ മദീന ഹൈപ്പർമാർക്കറ്റുകളിൽ മാങ്കോ കാർണിവലിനു തുടക്കമായി.
അബുദാബി : അബുദാബിയിലെ അൽ മദീന ഹൈപ്പർമാർക്കറ്റുകളിൽ മാമ്പഴ ഫെസ്റ്റായ മാങ്കോ കാർണിവലിനു തുടക്കമായി. അബുദാബി ഖലീഫാ സിറ്റിയിൽ ഉത്‌ഘാടനം നടന്നത്. മെയ് 18 വരെയാണ് വിവിധ രാജ്യങ്ങളിലെ മാമ്പഴ ശേഖരമായി ഫെസ്റ്റ് നടക്കുന്നത്.തായ്‌ലൻഡ്, കംബോഡിയ, ഇന്തോനേഷ്യ, കെനിയ, യമൻ, ഇന്ത്യ തുടങ്ങിയ പത്തോളം രാജ്യങ്ങളിൽ നിന്നുള്ള നാല്പതോളം ഇനം മാമ്പഴങ്ങൾ ‘മാങ്കോ കാർണിവലിൽ’ ഒരുക്കിയിട്ടുണ്ട്. ആകർഷകമായ വിലക്കിഴിവിലാണ് ഫെസ്റ്റ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.അബുദാബി ഖലീഫാ സിറ്റിയിൽ ഇന്നലെ നടന്ന ചടങ്ങിൽ അബുദാബി അഗ്രികൾച്ചറൽ ഫുഡ് സേഫ്റ്റി മേധാവി, മഹമൂദ് മുഹ്‌സിൻ നാസ്സർ ‘മാങ്കോ കാർണിവൽ’ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. ഡയറക്ടർമാരായ ഷഹബാസ് സലാം, അർഷദ് പുതിയോട്ടിൽ, ഡോ. ഫായിസ് മുഹമ്മദ്, എ.ജി.എം ഷഫീഖ് ഹമീദ്, പബ്ലിക് റിലേഷൻ മാനേജർ വാത്തക്ക് അബ്ദു യഹിയ ആഫിഫ്, മാർക്കറ്റിങ് മാനേജർ ജിതിൻ രത്‌നാകരൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
അബുദാബിയിലെ എല്ലാ അൽമദീന ഹൈപ്പർമാർക്കറ്റുകളിലും , ഫ്രഷ് മാർട്ട് ഷോറൂമുകളിലും ‘മാങ്കോ കാർണിവൽ’ നടക്കുന്നുണ്ട്. മെയ് 18 വരെ നടക്കുന്ന ഈ കാമ്പയിനിന്റെ ഭാഗമായി നിരവധി പരിപാടികളും മത്സരങ്ങളും അരങ്ങേറുന്നുണ്ട്. വ്യത്യസ്ത തരം മാമ്പഴ ജ്യൂസുകൾ, ഡിസർറ്റുകൾ, കേക്ക്, കുക്കീസ്, ബേക്കറി ഐറ്റംസ് എന്നിവ ഉൾപ്പെടുന്ന മാമ്പഴ ഉൽപ്പന്നങ്ങളും കാർണിവലിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.