എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
അബുദാബി : ഇന്റർനാഷണൽ നഴ്സസ് ഡേ യുടെ ഭാഗമായി എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അബുദാബി ഖാലിദിയ ബ്ലഡ് ബാങ്കിൽ ആണ് ക്യാമ്പ് നടന്നത്.
ഫിറോസ് , ബനാസ്, സുറുമി , പ്രശാന്ത് കൂട്ടായ്മ അംഗങ്ങൾ ക്യാമ്പിന് നേത്രുത്വം നൽകി. അബുദാബിയിലെ കലാ സാംസ്ക്കാരിക മേഖലയിലെ നിരവധിപേർ ഉത്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
അന്നേ ദിവസം അബുദാബിയ്ക്ക് പുറമെ റാസ് അൽ ഖൈമ , ദുബായ് എന്നീ എമറേറ്റുകളിലും എമിറേറ്റ്സ് മലയാളി നഴ്സസ് ഫാമിലി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഒരുക്കിയിരുന്നു.