കലാലയം സാംസ്കാരിക വേദി കൾച്ചർ ഓഫ് കാം സംഘടിപ്പിച്ചു
അബുദാബി : അബുദാബി മൈൻഡ് യുവർ മൈൻഡ് എന്ന പ്രേമേയത്തിൽ ആർ എസ് സി അബുദാബി ഈസ്റ്റ് കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ കൾച്ചർ ഓഫ് കാം പരിപാടിയിൽ സാംസ്കാരിക പ്രവർത്തകർ ഒത്തുകൂടി മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ സംഗമം ചർച്ച ചെയ്തു. ആർ എസ് സി സോൺ ചെയർമാൻ ലിൻഷാദ് അംജതിയുടെ അധ്യക്ഷതയിൽ ഐ. സി. എഫ്. സെക്രട്ടറി മൊയ്തുട്ടി നെച്ചിയാട് ഉദ്ഘാടനം നിർവഹിച്ചു. ആർ.എസ്.സി. നാഷണൽ സെക്രട്ടറി അൽ ആമീൻ പൊന്നാനി ആമുഖ ഭാഷണം നടത്തി. നാഷണൽ എക്‌സികുട്ടീവ് ജലീൽ സിദ്ധീഖി ചർച്ചകൾക്ക് നേതൃത്വം നൽകി. എഴുത്തുകാരൻ സ്വാലിഹ് മാളിയേക്കൽ, ഇൻകാസ് ജനറൽ സെക്രട്ടറി ഇർഷാദ് എം. യു, ഡോ. റഷീദ്, എഞ്ചിയിനിയർ നൗഷാദ്, കേരള സോഷ്യൽ സെന്റർ പ്രതിനിധി മുഹമ്മദലി എന്നിവർ ചർച്ചയിൽ സംസാരിച്ചു. ആർ. എസ്. സി. അബുദാബി ഈസ്റ്റ് കലാലയം സെക്രട്ടറി ഫസൽ റഹ്മാൻ സ്വാഗതവും, മാജിദ് ചമ്രവട്ടം നന്ദിയും പറഞ്ഞു.