രണ്ടാം പിണറായി മന്ത്രിസഭയിൽ എല്ലാവരും പുതുമുഖങ്ങൾ
തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയിൽ എല്ലാവരും പുതുമുഖങ്ങൾ . ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയെ സർക്കാരിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നു പാർട്ടി തീരുമാനമെടുത്തു. എം.ബി. രാജേഷ് സ്പീക്കറാകും. വീണാ ജോര്‍ജ്, ആര്. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, കെ.രാധാകൃഷ്ണന്, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്, എം വി ഗോവിന്ദന്, വി.എന്‍. വാസവന്, വി. അബ്ദുറഹ്മാന് എന്നിവര്‍ മന്ത്രിമാരാകും.
പി.പ്രസാദ്, കെ.രാജൻ, ജെ.ചിഞ്ചുറാണി, ജി.ആർ.അനിൽ എന്നിവർ സി പി ഐ യുടെ മന്ത്രിമാരാകും .അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കർ.