PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEനിയമത്തിലെ നാഴികക്കല്ല്

നിയമത്തിലെ നാഴികക്കല്ല്

നിയമത്തിലെ നാഴികക്കല്ല്

യുഎഇ: യുഎഇയിലെ നിക്ഷേപകർക്കും , വ്യാപാര വ്യവസായ സംരംഭകർക്കും 100 ശതമാനം ഉടമസ്ഥാവകാശം നൽകുന്ന നിയമം ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും , യുഎഇയുടെ സാമ്പത്തികരംഗത്തു വിപ്ലവാത്മകമായ പരിവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്ന പുതിയ നിയമ ഭേദഗതിക്ക് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് കഴിഞ്ഞ വർഷം അനുമതി നൽകിയത്
നിക്ഷേപകർക്കും,സംരംഭകർക്കും അവരുടെ സ്ഥാപനങ്ങളിൽ പൂർണ്ണ  ഉടമസ്ഥാവകാശം ലഭിക്കുന്ന നിയമ ഭേദഗതിയാണ് നടപ്പിലാക്കുന്നത്. ഇതോടെ എല്ലാ സംരംഭങ്ങൾക്കും യുഎഇ പൗരന്മാർ കൂടി പങ്കാളിത്വം വഹിക്കണമെന്ന നിയമത്തിലാണ്  മാറ്റം വരുത്തിയത് . സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗഖ് ആണ് ട്വിറ്ററിലൂടെ നിയമം ജൂൺ ഒന്ന് മുതൽ നടപ്പിലാക്കുമെന്ന് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ നടപ്പിലാക്കാനാണ് പ്രാഥമികമായി ലക്ഷ്യമിട്ടതെങ്കിലും നിയമത്തിന്റെ പരിധി വിപുലീകരിക്കുകയും കൂടുതൽ മേഖലകളെ ഉൾപ്പെടുത്തുകയും ചെയ്യുന്നതിന് ശ്രമിച്ചതോടെയാണ് നിയമം നടപ്പിലാക്കുന്നത് നീട്ടിവെച്ചതു . നിയമം നടപ്പിലാകുന്നതോടെ നിരവധി മേഖലകളിൽ സംരംഭങ്ങൾ തുടങ്ങുന്നതിനു 51 ശതമാനം ഓഹരി യു എ ഇ പൗരന്മാരുടേതു ആയിരിക്കണമെന്ന നിയമം അസാധുവാക്കപ്പെടും. നിലവിലുള്ള സംരംഭങ്ങൾക്കും അവരുടെ ഉടമസ്ഥാവകാശത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനും പ്രവാസികൾക്ക് 100 ശതമാനം ഉടമസ്ഥാവകാശം നേടിയെടുക്കുന്നതിനും നിയമ ഭേദഗതി അനുമതി നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമായ മാറ്റമാകും. പുതിയ നിയമ ഭേദഗതിയോടെ ആഗോള സാമ്പത്തിക രംഗത്ത് യു എ ഇ യുടെ മത്സരസ്വഭാവമുള്ള സാന്നിധ്യം വർധിക്കുമെന്നും കൂടുതൽ നിക്ഷേപം ഇവിടേക്കു ഒഴുകുമെന്നുമാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment