PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദാബിയിൽ കാണാതായ ചാവക്കാട് ഒരുമനയൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബിയിൽ കാണാതായ ചാവക്കാട് ഒരുമനയൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബിയിൽ കാണാതായ ചാവക്കാട് ഒരുമനയൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബിയിൽ കാണാതായ ചാവക്കാട് ഒരുമനയൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒരുമനയൂർ കിണറിനു പടിഞ്ഞാറെ വശം കാളത്ത് സലീമിന്റെ മകൻ ഷെമീൽ ആണ് മരിച്ചത്. 28 വയസായിരുന്നു. കാര്‍ഡിഫ് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയിരുന്നു. അബുദാബി മുസഫ വ്യവസായ മേഖലയിലായിരുന്നു താമസം. കഴിഞ്ഞ മാര്‍ച്ച് 31 ന് ജോലി കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ റാസല്‍ഖൈമയിലുള്ള പിതാവിനെ വിവരമറിയിക്കുകയായിരുന്നു. അബുദാബി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിയമപരമായി അന്വേഷണങ്ങളും കെ.എം.സി.സി.സി ഉള്‍പ്പെടെയുള്ള സംഘടനങ്ങളും അന്വേഷണം ഊര്‍ജിതമായി നടത്തിയിരുന്നു. പിതാവ് കാളത്ത് സലിം, മാതാവ് സെഫീനത്ത്. അവിവാഹിതനാണ്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment