PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIബീച്ചുകളില്‍ എത്തുന്നവര്‍ കടല്‍പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അബൂദബി പരിസ്ഥിതി ഏജന്‍സി

ബീച്ചുകളില്‍ എത്തുന്നവര്‍ കടല്‍പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അബൂദബി പരിസ്ഥിതി ഏജന്‍സി

ബീച്ചുകളില്‍ എത്തുന്നവര്‍ കടല്‍പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അബൂദബി പരിസ്ഥിതി ഏജന്‍സി

അബൂദബി : ബീച്ചുകളില്‍ എത്തുന്നവര്‍ കടല്‍പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അബൂദബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു. കടൽപാമ്പുകളെ കണ്ടാല്‍ സുരക്ഷിതമായ അകലം പാലിക്കണം. കടിക്കാനിടയായാല്‍ അടിയന്തരമായി ആശുപത്രിയില്‍ എത്തി ചികിത്സ തേടണമെന്നും ആവശ്യപ്പെട്ടു. തണുത്ത കാലാവസ്ഥയില്‍ ഭക്ഷണത്തിനും പ്രത്യുല്‍പാദനത്തിനുമായി കടല്‍ പാമ്പുകള്‍ അബൂദബിയിലെ തീരങ്ങളില്‍ എത്താറുണ്ട്. സാധാരണ ഇവ ആക്രമണകാരികളല്ല.അപൂര്‍വമായേ ആക്രമിക്കുകയോ കടിക്കുകയോ ചെയ്യുകയുള്ളൂ.സാദിയാത്ത് ദ്വീപും അബൂദബി കോര്‍ണിഷിലുമാണ് ഇവയെ കൂടുതലായി കാണുന്നത്.അറേബ്യന്‍ ഗള്‍ഫ് കടൽപാമ്പ്, മഞ്ഞ വയറുള്ള കടൽപാമ്പ്, മഞ്ഞ വയറുള്ള കടൽപാമ്പ്, റീഫ് കടൽപാമ്പ് എന്നിവയാണ് യു.എ.ഇയിലെ ഏറ്റവും സാധാരണമായ കടൽപാമ്പുകള്‍.  കടിയേറ്റാല്‍ രക്തം കട്ടപിടിക്കുന്നതിനും നാഡീവ്യവസ്ഥ തകരാറിലാക്കുന്നതിനും കാരണമാകും. അതിനാൽ ഉടന്‍ ഡോക്ടറെ സമീപിക്കണം. പാമ്പ് കടിയേറ്റാൽ സൈറ്റ് മാനേജറിനെ അറിയിക്കുകയോ, അബൂദബി സര്‍ക്കാര്‍ നമ്പറായ 800555 ല്‍ ബന്ധപ്പെടുകയോ വേണമെന്നും അധികൃതർ അറിയിച്ചു.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment