ഐ സി എ എ സംഘടിപ്പിക്കുന്ന 34 മത് വാർഷിക അന്താരഷ്ട്ര സെമിനാർ ഫെബ്രുവരി നാല്, അഞ്ചു
അബുദബി : ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ അബുദബി ചാപ്റ്റർ സംഘടിപ്പിക്കുന്ന 34 മത് വാർഷിക അന്താരഷ്ട്ര സെമിനാർ ഫെബ്രുവരി നാല്, അഞ്ചു (4,5) ശനി,ഞായർ ദിവസങ്ങളിൽ ബാബ് അൽ ബഹ്ർ ഫയർമോണ്ട് ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

നാലിന് ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെ നടക്കുന്ന സമ്മേളനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി, ആസ്റ്റർ എം ഡി ഡോക്ടർ ആസാദ് മൂപ്പൻ, ന്യൂസിലാൻഡ് ക്രിക്കറ്റ് പ്ലയർ ജെയിംസ് ഫ്രാങ്ക്‌ളിൻ, ഇന്ത്യൻ ക്രിക്കറ്റ് പ്ലയർ റോബിൻ ഉത്തപ്പ, ബുർജീൽ ഹോൾഡിങ് ചെയർമാൻ ഡോക്ടർ ഷംഷീർ വയലിൽ, ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, ഇന്ത്യയിൽ നിന്നും യു എ ഇ യിൽ നിന്നുമുള്ള മന്ത്രിമാർ തുടങ്ങിയവർ സംബന്ധിക്കും. വൈകിട്ട് ആറിന് ഗാല ഡിന്നറും കണിക കപൂറിന്റെ ലൈവ് സംഗീത നിശയും നടക്കും.

അഞ്ചിന് ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ വ്യക്തികൾ പങ്കെടുക്കും. ഐ സി എ എ ചെയർമാൻ സി എ ജോൺ ജോർജ്, വൈസ് ചെയർമാൻ സി എ കൃഷ്ണൻ, ജനറൽ സെക്രട്ടറി എൻ വി രോഹിത് ദയ്മ, ട്രഷറർ പ്രിയങ്ക ബിർള, സിഎ അജയ് സിംഗ്വി (മീഡിയ ആൻഡ് സ്റ്റുഡന്റ് അഫയേഴ്‌സ്), സിഎ ഷഫീഖ് നീലയിൽ (പ്രൊഫഷണൽ ഡെവലപ്‌മെന്റ് കമ്മിറ്റി), സിഎ അനു തോമസ് (സോഷ്യൽ), സിഎ മുഹമ്മദ് ഷഫീഖ് (അംഗത്വം), സിഎ രമേഷ് ദവെ (കമ്യൂണിക്കേഷൻ) എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.