ലോക വനിതാദിനം അഹല്യ ഹോസ്പിറ്റൽ ആചരിച്ചു.
അബുദബി: ലോകാവനിതാദിനത്തോടനുബന്ധിച്ച് അഹല്യ മെഡിക്കൽ ഗ്രൂപ്പ് അഹല്യ വുമൺ എക്സലൻസ് അവാർഡ് 2023 വിതരണം ചെയ്തു. ഹംദാൻ അഹല്യ ഹോസ്‌പിറ്റലിൽ നടന്ന ചടങ്ങിൽ യു എ ഇ യിലെ വിവിധ രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച ആറ് വനിതകൾക്കാണ് അഹല്യ വുമൺ എക്സലൻസ് അവാർഡ് നൽകിയത്. ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി പത്നി വന്ദന സുധീർ മുഖ്യാതിഥിയായിരുന്നു. അഹല്യ മെഡിക്കൽ ഗ്രൂപ്പ് കോർപ്പറേറ്റ് സർവീസ് ഡിവിഷൻ ഡയറക്ടർ ഡോക്ടർ ജെസ്സിൻ കിഷോർ, അഹല്യ ഹോസ്‌പിറ്റൽസ് സി ഇ ഒ ഡോക്ടർ വിനോദ് തമ്പി, അഹല്യ ഹോസ്‌പിറ്റൽ ഹംദാൻ സ്ട്രീറ്റ് മെഡിക്കൽ ഡയറക്ടർ ഡോക്ടർ സംഗീത ശർമ്മ എന്നിവർ പങ്കെടുത്തു. അബുദബി കമ്മ്യൂണിറ്റി പോലീസ് ഫസ്റ്റ് വാറണ്ട് ഓഫീസർ ഐഷ അലി അൽ ഷെഹി,യൂണിയൻ ഐറോൺ ആൻഡ് സ്റ്റീൽ എച് ആർ മാനേജർ ബിന്ദു നായർ, ഫിലിപ്പീൻസ് വനിത എം ജെ മറിയ, അഹല്യ ഹോസ്പ്പിറ്റൽ അബുദബി ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് ഓഫ് പീഡിയാട്രിക്സ് ഡോക്ടർ ചാന്ദ്നി പ്രദീപ്, നൂർ അഹല്യ മെഡിക്കൽ സെന്റർ മുസഫ ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റ് ആശ അൻവർ, ഹംദാൻ സ്ട്രീറ്റ് അഹല്യ ഹോസ്‌പിറ്റൽ രജിസ്റ്റേർഡ് നഴ്സ് കെ എം മിനിമോൾ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.

ലോകാവനിതാ ദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും അഹല്യ എക്സലൻസ് അവാർഡ് നൽകുമെന്ന് അഹല്യ ഹോസ്പ്പിറ്റൽ അധികൃതർ അറിയിച്ചു.ചടങ്ങിൽ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ, അബുദബി ഫിലിപ്പിനോ ക്ലബ്, ഓഫ്മദ്, മലയാളി സമാജം, കേരള സോഷ്യൽ സെന്റർ, അബുദബി വുമൺസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ വനിതാ പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ,അബുദബി ഫിലിപ്പിനോ ക്ലബ്, ഓഫ്‌മദ് സംഘടനകൾ കലാപരിപാടികൾ അവതരിപ്പിച്ചു.