ഇടപ്പാളയം മൈൻഡ് ആൻഡ് മ്യൂസിക് ഷോ മാർച്ച് 12 ന്: ഇടപ്പാളയം മാധ്യമ പുരസ്‌കാരം സമീർ കല്ലറക്കും റാശിദ് പൂമാടത്തിനും.
അബുദാബി: അബുദബിയിലെ എടപ്പാളുകാരുടെ കൂട്ടയ്മയായ ഇടപ്പാളയം മാർച്ച് 12 ന് ഞായറാഴ്ച വൈകിട്ട് ഏഴിന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിക്കുന്ന മൈൻഡ് ആൻഡ് മ്യൂസിക് ഷോയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. പ്രശസ്ത മെന്റലിസ്റ്റ് ഫാസിൽ ബഷീർ, ഗായകരായ കൊല്ലം ഷാഫി, എടപ്പാൾ വിശ്വൻ എന്നിവർ നയിക്കുന്ന ഫ്യൂഷൻ പ്രോഗ്രാം കാണികൾക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. അബുദബി കമ്മ്യൂണിറ്റി പോലീസ് ഫസ്റ്റ് വാറണ്ട് ഓഫീസർ ഐഷ അലി അൽ ഷെഹി മുഖ്യാതിഥിയായിരിക്കും. യു എ ഇ യിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ അവാർഡ് നൽകി ആദരിക്കും.

മാധ്യമ മേഖലയിൽ നിന്നും സമീർ കല്ലറ (അബുദബി 24 സെവൻ ചാനൽ),റാശിദ് പൂമാടം (സിറാജ് ദിനപത്രം), റഫീഖ് കയനയിൽ (ബിസിനസ്), സാദിഖ് പാലപ്പെട്ടി (ജീവകാരുണ്യ പ്രവർത്തനം), ബഷീർ കെ വി ( സാംസ്കാരിക പ്രവർത്തനം) എന്നിവരെ ഇടപ്പാളയം അവാർഡ് നൽകി ആദരിക്കുമെന്ന് ഇടപ്പാളയം അബുദബി ചാപ്റ്റർ പ്രസിഡന്റ് ഗഫൂർ എടപ്പാൾ, സെക്രട്ടറി ജാഫർ പി വി, സംഘാടക സമിതി ചെയർമാൻ മജീദ് ഗ്ലോബൽ വിങ്സ്, കൺവീനർ ബാബുരാജ്, നൗഷാദ് എൻ പി എന്നിവർ അറിയിച്ചു.