അബുദാബി യുവകലാസാഹിതിയുടെ ആഭിമുഖ്യത്തില്‍ ”യുവകലാസന്ധ്യ2023” അരങ്ങേറി
അബുദാബി: കേരള സോഷ്യൽ സെന്റർ പ്രധാന വേദിയിൽ കലാസ്വാദകരെ വിസ്മയിപ്പിച്ചാണ് നിറഞ്ഞ സദസിൽ പരിപാടി അരങ്ങേറിയത്.വിവിധ കലാ സാസ്കാരിക പരിപാടികളോടെയാണ് യുവകലാസന്ധ്യ അരങ്ങേറിയത്. പരിപാടിയുടെ ഉത്‌ഘാടനം കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ റോയ് വർഗീസ് അധ്യക്ഷനായിരുന്ന ചടങ്ങിൽ മുൻ എം എൽ എ സത്യൻ മൊകേരി മുഖ്യ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ സുനീർ. എം സ്വാഗതമാശംസിച്ച ചടങ്ങിൽ അബുദാബിയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായിരുന്ന മുഗൾ ഗഫൂറിന്റെ സ്മരണാര്ഥം നൽകിവരുന്ന ‘മുഗൾ ഗഫൂർ അവാർഡ് 2022’ പുരസ്ക്കാരം സൺറൈസ് മെറ്റൽ ഫാബ്രിക്കേഷൻസ് മാനേജിങ്ങ് ഡയറക്ടർ ലൂയിസ് കുര്യാക്കോസിനു ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് സമ്മാനിച്ചു.

യുവകലാ സാഹിതി സെക്രട്ടറി മനു കൈനകരി നന്ദി രേഖപ്പെടുത്തി, ചടങ്ങിൽ എവർസൈഫ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ്ങ് ഡയറക്ടർ എം. കെ. സജീവ്, അഹല്യ ഹോസ്പിറ്റൽ സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകർ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് കൃഷ്ണകുമാർ,സമാജം പ്രസിഡന്റ് റഫീഖ് കയനയിൽ, അൽ നാസർ ഇന്റർനാഷണൽ സർവീസസ് ചെയർമാൻ അമ്പലത്തറ രാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.പ്രോഗ്രാം കമ്മിറ്റി കൺവീനർ ജാസിർ ബിൻ സലിം ന്റെ സംവിധാനത്തിൽ യുഎഇ യിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ റെഡ് എക്സ് മീഡിയയാണ് ഇവന്റ് ഒരുക്കിയത്.പിന്നണി ഗായിക രഞ്ജിനി ജോസും സംഘവും അവതരിപ്പിച്ച സംഗീതവിരുന്നും പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മഹേഷ് കുഞ്ഞ്‌ജുമോന്റെ ഹാസ്യ പ്രകടനവും, റഫീഖ് റഹ്മാൻ, കലാഭവൻ സോമനാഥ്, ജിൻഷ ഹരിദാസ്, ശ്രീജ, ജനീലിയ ഉൾപ്പെടെ യുഎഇയിലെ നിരവധി കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളും, യുവകലാസന്ധ്യയ്ക്ക് മാറ്റുകൂട്ടി. വി വേക് ഡാൻസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് അബുദാബിയും നൃത്ത അധ്യാപികയായ റ്റിജിയുടെയും ടെ നേതൃത്വത്തിൽ അവതരിപ്പിച്ച നൃത്തചുവടുകളായിരുന്നു പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണം.