മുഖ്യമന്ത്രിക്ക് പൗര സ്വീകരണം; അബുദാബിയിൽ ഒരുക്കങ്ങൾ പൂർത്തിയായി
അബുദബി : അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് സംഘടിപ്പിക്കുന്ന വാർഷിക ഇൻവെസ്റ്റ്മെൻറ് മീറ്റിൽ പങ്കെടുക്കുന്നതിനായി യു എ ഇ സർക്കാരിന്റെ ക്ഷണപ്രകാരം എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് അബുദബി പൗരാവലി മെയ് ഏഴിന് ഞായറാഴ്ച വൈകിട്ട് ഏഴിന് നൽകുന്ന സ്വീകരണത്തിന്റെ ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുന്നു.നാഷണൽ തീയേറ്ററിൽ സാംസ്‌കാരിക കലാപരിപാടിയോടെയാണ് സ്വീകരണ പരിപാടി ആരംഭിക്കുക. വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് സംബന്ധിക്കും. സ്വീകരണത്തിന്റെ തുടക്കത്തിലും അവസാനത്തിലും വൈവിധ്യമാർന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. കേരള സോഷ്യൽ സെന്ററിൽ നടന്ന രണ്ടാമത് വിളിച്ചുകൂട്ടിയ സ്വാഗത സംഘം യോഗത്തിൽ ചെയർമാൻ അഡ്വക്കറ്റ് അൻസാരി സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റും സ്വാഗത സംഘം കൺവീനറുമായ വി പി കൃഷണ കുമാർ, ലുലു പ്രതിനിധി ബിജു എന്നിവർ പരിപാടി വിശദീകരിച്ചു.

അഹല്യ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻ മാനേജറും,മലയാളം മിഷൻ അബുദാബി ചെയർമാനുമായ സൂരജ് പ്രഭാകർ, ഇന്ത്യ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ഡി. നടരാജൻ, ജനറൽ സെക്രട്ടറി സത്യബാബു, അബുദാബി മലയാളി സമാജം വൈസ് പ്രസിഡന്റ് രേഖിന് സോമൻ, ഗോവിന്ദൻ നമ്പൂതിരി (ശക്തി തിയറ്റേഴ്‌സ് അബുദാബി), എ കെ ബീരാൻ കുട്ടി (ലോക കേരള സഭ അംഗം), ഹമീദ് പരപ്പ (ഐസിഎഫ്), ബി ഫാറൂഖ് ( ഐ എം സി സി ), സലിം ചിറക്കൽ, ബി. യേശു ശീലൻ ( ഇൻകാസ്), എം. സുനീർ, ചന്ദ്രശേഖരൻ (യുവകലാസാഹിതി), റസൽ സാലി (അൽ ഐൻ ഇന്ത്യ സോഷ്യൽ സെന്റർ), അബ്ദുൽ സലാമ് (അലൈൻ അബുദാബി മലയാളി സമാജം), അഡ്വ. ആയിഷ സക്കീർ (അരങ്ങ് സാംസ്കാരിക വേദി). യു.അബ്ദുള്ള ഫാറൂഖി (കെ എം സി സി), ഹമീദ് അലി (ഐസിസി), വി ടി വി ദാമോദരൻ (ഗാന്ധി സൗഹൃദവേദി), ഫസൽ കുന്നുംകുളം (ഫ്രെണ്ട്സ് എഡിഎംഎസ്), ഇന്ദ്ര തയ്യിൽ (വടകര എൻആർഐ ഫോറം) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ബിസിനസ് റിലേഷൻസ് ഹെഡ് അജിത് ജോൺസൺ , എൽഎൽഎച്ച് മാർക്കറ്റിങ് മാനേജർ നിർമ്മൽ ചിയ്യാരത്ത്, അൽ നാസിർ കോൺട്രാക്ടിങ്ങ് കമ്പനി മാനേജിങ്ങ് ഡയറക്ടർ രാജൻ അമ്പലത്തറ, സിറാജ് ബ്യുറോ ചീഫ് റാഷിദ് പൂമാടം എന്നിവർ സംബന്ധിച്ചു. പരിപാടിയുടെ വിജയത്തിനായി നോർക്ക ചെയർമാൻ ഡോ. എം. എ. യൂസഫലി മുഖ്യ രക്ഷാധികാരിയായുള്ള 151 സംഘാടക സമിതിയും അതിനു കീഴിൽ വിവിധ സബ്കമ്മിറ്റികൾക്കും രൂപം നൽകി. കൺവീനർമാരായി എ കെ ബീരാൻ കുട്ടി (സാമ്പത്തിക കാര്യം), സഫറുള്ള പാലപ്പെട്ടി (മീഡിയ), മനോജ് ടി കെ (പ്രചരണം- സാമൂഹ്യ മാധ്യമം), ബിജിത് കുമാർ ( ഗതാഗതം), ഗോവിന്ദൻ നമ്പൂതിരി (വളണ്ടിയർ), കെ. വി. ബഷീർ (റിസപ്‌ഷൻ) എന്നിവരെ തിരഞ്ഞെടുത്തു. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് എത്തുന്നതിനായി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഏർപെടുത്തുമെന്ന് സംഘാടകർ അറിയിച്ചു.
