PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഅബുദബി കേരള സോഷ്യൽ സെന്റർ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; എ കെ ബീരാൻകുട്ടി പ്രസിഡന്റ്

അബുദബി കേരള സോഷ്യൽ സെന്റർ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; എ കെ ബീരാൻകുട്ടി പ്രസിഡന്റ്

അബുദബി കേരള സോഷ്യൽ സെന്റർ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; എ കെ ബീരാൻകുട്ടി പ്രസിഡന്റ്

അബുദബി : അബുദബി കേരള സോഷ്യൽ സെന്റർ (കെ എസ് സി) കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് വി പി കൃഷണ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗത്തിന് ശേഷമാണ് 16 അംഗ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സാമൂഹ്യ വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ നികേഷ് വലിയ വളപ്പിൽ വാര്‍ഷിക വരവ് ചിലവ് കണക്കും  അവതരിപ്പിച്ചു.ഷെറിൻ വിജയൻ സ്വാഗതവും കെ സത്യൻ  നന്ദിയും പറഞ്ഞു. എ കെ ബീരാൻ കുട്ടി ( പ്രസിഡന്റ്), റോയ് ഐ വർഗീസ് (വൈസ് പ്രസിഡന്റ്), സത്യൻ കെ ( ജനറൽ സെക്രട്ടറി), ഷെബിൻ പ്രേമരാജൻ (ട്രഷറർ). ലെതീഷ് ശങ്കർ, അബ്ദുൽ സലാം നഹാസ്, അഭിലാഷ് തോമസ് തറയിൽ, ശ്രീകാന്ത് പോക്കടത്ത്, റഫീഖ് അലി കൊളിയത്ത്, റഫീഖ് ചാലിൽ, പി എം സുലൈമാൻ, റഷീദ് അയിരൂർ, വേലായുധൻ സുബാഷ്, ഷോബി കെ എ, റെജിലാൽ കോക്കാടൻ, സുൽഫക്വർ വട്ടിപ്പറമ്പിൽ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

യു.എ ഇ സാമൂഹ്യ ക്ഷേമ മന്ത്രാലയ പ്രതിനിധികളായ മഹറ ഒമർ അൽ അമറി, ഖുലൂദ്‌ അബ്ദുള്ള, അഹമ്മദ് അൽ മൻസൂരി, അബ്ദുള്ള അഹമ്മദ് ഹുസൈൻ, ട്രാൻസ്ലേറ്റർ അബ്ബാസ് വി കെ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ജനറൽ ബോഡിയിൽ ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ വാർഷിക റിപ്പോർട്ടും ട്രഷറർ നികേഷ് വലിയവളപ്പിൽ വരവ് ചെലവ് കണക്കുകളും 2023 -2024 വർഷത്തെ ബജറ്റും അവതരിപ്പിച്ചു. ഓഡിറ്റർ ജയൻ കെ ബി പിന്നിട്ട വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് പ്രവർത്തക സമിതി അംഗങ്ങളിൽ നിന്നും കമ്മിറ്റിയുടെ  വിവിധ ചുമതലക്കാരെ തിരഞ്ഞെടുക്കുക.എ കെ ബീരാൻ കുട്ടി ഇതിന് മുമ്പും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സാഹിത്യ വിഭാഗം സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. യുവകലാസാഹിതി പ്രതിനിധിയായ റോയ് ഐ വർഗീസ്  കഴിഞ്ഞ രണ്ട് കമ്മിറ്റിയിലും വൈസ് പ്രസിഡന്റ് ആയിരുന്നു. ശക്തി തീയേറ്റേഴ്സ്, യുവകലാസാഹിതി, ഫ്രണ്ട്സ് എ ഡി എം എസ് എന്നീ മൂന്ന് സംഘടനകളുടെ കോഡിനേഷൻ കമ്മിറ്റിയാണ് അബുദബി കേരള സോഷ്യൽ സെന്റർ മാനേജ്‌മന്റ് കമ്മിറ്റി.

 

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment