മുഖ്യമന്ത്രി പിണറായി വിജയന്റെ യു എ ഇ സന്ദര്‍ശനം മാറ്റിവെച്ചു
അബൂദബി: മുഖ്യമന്ത്രി പിണറായി വിജയന്റെ യു എ ഇ സന്ദര്‍ശനം മാറ്റിവെച്ചു. മെയ് ഏഴ് മുതല്‍ പതിനൊന്നു വരെ നിശ്ചയിച്ചിരുന്ന സന്ദര്‍ശനമാണ് മാറ്റിയത്. അബൂദബിയില്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാനായി അദ്ദേഹം എത്തുമെന്നായിരുന്നു അറിയിപ്പുണ്ടായിരുന്നത്. മന്ത്രിമാരായ പി രാജീവ്, മുഹമ്മദ് റിയാസ് എന്നിവരും എത്തുമെന്നറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൗര സ്വീകരണം ഒരുക്കാന്‍ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തില്‍ പദ്ധതിയിട്ടിരുന്നു. അബൂദബിയില്‍ മെയ് ഏഴിനും ദുബൈയില്‍ പത്തിനും ആണ് പൗര സ്വീകരണം ഒരുക്കാനായിരുന്നു പദ്ധതി.കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതുകൊണ്ടാണ് യാത്ര റദ്ദാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.